ഒറ്റുകാർ കുടുങ്ങി: തീവ്രവാദികള്‍ക്ക് സഹായം നല്‍കുന്ന ഓവര്‍ ഗ്രൗണ്ട് വര്‍ക്കര്‍മാര്‍ പിടിയില്‍ : കത്വയിലെ മലനിരകളില്‍ സുരക്ഷ സേനയുടെ മിന്നല്‍ പരിശോധന,

ജമ്മു കാശ്മീർ: കത്വ ജില്ലയില്‍ സംയുക്ത സുരക്ഷാസേന നടത്തിയ പരിശോധനയില്‍ തീവ്രവാദ ഗ്രൂപ്പുകളിലെ പത്ത് ഓവർ ഗ്രൗണ്ട് വർക്കർമാർ (ഒജിഡബ്ല്യു) അറസ്റ്റില്‍.

പോലീസും സിആർപിഎഫും സംയുക്തമായി 17 സ്ഥലങ്ങളില്‍ നടത്തിയ തിരച്ചിലിലാണ് ഇവർ പിടിയിലായത്.

മല്‍ഹാർ, ബാനി, ബില്ലവാറിന്റെ മുകള്‍ ഭാഗങ്ങള്‍, കാന ചാക്ക്, ഹരിയ ചാക്ക്, സ്പ്രാല്‍ പെയിൻ, ചാക്ക് വാജിർ ലഹ്ബ്ജു എന്നിവയുടെ അതിർത്തി പ്രദേശങ്ങളില്‍ ഭീകരർക്ക് ലോജിസ്റ്റിക്, സാമ്പത്തിക സഹായം നല്‍കുന്ന ശൃംഖലകള്‍ ഉണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഓപ്പഷേൻ. ഇതുമായി ബന്ധപ്പെട്ട് മല്‍ഹാർ, ബില്ലവാർ, ബാനി എന്നീ പോലീസ് സ്റ്റേഷനുകളില്‍ മൂന്ന് എഫ്‌ഐആറുകള്‍ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

പരിശോധനയില്‍ നിരവധി ഇലക്‌ട്രോണിക് ഉപകരണങ്ങളും പിടിച്ചെടുത്തതായി വക്താവ് പറഞ്ഞു. അടുത്തിടെ കത്വ ജില്ലയുടെ മലമ്ബ്രദേശങ്ങളിലും ഉധംപൂർ ജില്ലയിലെ ബസന്ത്ഗഡിനോട് ചേർന്നുള്ള അതിർത്തിയിലും സുരക്ഷാ സേനയുമായുള്ള രണ്ട് വ്യത്യസ്ത ഏറ്റുമുട്ടലുകളില്‍ ജെയ്‌ഷെ മുഹമ്മദ് സംഘടനയുമായി ബന്ധമുള്ള മൂന്ന് പാക് ഭീകരർ കൊല്ലപ്പെട്ടിരുന്നു.

കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി ജമ്മു മേഖലയിലെ പോലീസ് ജെയ്‌ഷെഎം, ലഷ്‌കർ-ഇ-തൊയ്ബ എന്നിവയുമായി ബന്ധമുള്ള ഭീകര ശൃംഖലകള്‍ക്കെതിരെയുള്ള നടപടികള്‍ ശക്തമാക്കിയിരുന്നു. കൂടാതെ രജൗരി, പൂഞ്ച്, ഉധംപൂർ, റിയാസി എന്നിവയുള്‍പ്പെടെ മറ്റ് വിവിധ ജില്ലകളിലായി 56ലധികം റെയ്ഡുകളും സൈന്യവും പോലീസും ചേർന്ന് നടത്തിയിരുന്നു.

ഇലക്‌ട്രോണിക് ഉപകരണങ്ങള്‍, രേഖകള്‍, കണക്കില്‍പ്പെടാത്ത പണം, ആയുധങ്ങള്‍, വെടിക്കോപ്പുകള്‍ എന്നിവയുള്‍പ്പെടെയുള്ള സാമഗ്രികള്‍ വീണ്ടെടുക്കുന്നതിനൊപ്പം നിരവധി ഒജിഡബ്ല്യുമാരെയും ഭീകരവാദികളെയും അറസ്റ്റ് ചെയ്യാനും ഈ ഓപ്പറേഷനില്‍ സാധിച്ചുവെന്ന് മുതിർന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തു നിന്ന് രാഹുൽ പുറത്ത്

"അഭിനവ ഭാരതത്തിന്റെ വീര പുത്രരാവുക.. RSS വേദിയിൽ, ഫാ. ജോർജ് നെല്ലിക്കുന്ന് ചെരിവ് പുരയിടം

അഭിനവ ഗജേന്ദ്ര മോക്ഷം " ഈരാറ്റുപേട്ട അയ്യപ്പൻ | Erattupetta Ayyappan ..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !