തിരുവനന്തപുരം: നാല് വർഷ (എഫ്വൈയുജിപി) ഡിഗ്രി കോഴ്സ് ഫീസ് വർധനവില്‍ പ്രതിഷേധിച്ച് സമാധാനപരമായി സംഘടിപ്പിച്ച മാർച്ചിന് നേരെയുള്ള പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് ഇന്ന് സംസ്ഥാന വ്യാപകമായി എഐഎസ് എഫ് കാമ്പസ് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തു.
കേരള- കാലിക്കറ്റ് സർവകലാശാലയുടെ നാലുവർഷ ബിരുദ കോഴ്സുകളിലേക്കുള്ള പരീക്ഷാഫീസ് ക്രമാനുഗതമായി വർധിപ്പിച്ച നടപടി കേരളത്തിലെ വിദ്യാർത്ഥികള്‍ക്ക് നേരെയുള്ള വെല്ലുവിളിയാണ്. കഴിഞ്ഞ വർഷത്തേക്കാള്‍ മൂന്നു ഇരട്ടിയോളം വർധനവാണ് ഇപ്പോഴത്തെ ഫീസ് നിരക്കില്‍ ഉണ്ടായിരിക്കുന്നത്.പുതിയ സിലബസിന് അനുസൃതമായി താല്പര്യപൂർവ്വം നാലുവർഷ ബിരുദത്തിലേക്ക് പ്രവേശിച്ച വിദ്യാർത്ഥികളെ വെല്ലുവിളിക്കുന്ന തരത്തിലാണ് ഈ ഫീസ് വർധനവ്.
സാധാരണ വിദ്യാർത്ഥികള്‍ക്ക് അപ്രാപ്യമായ ഈ വർധനവ് കേരള സർവകലാശാലയുടെ കമ്ബോളവല്ക്കരണത്തിന്റെ ഭാഗമാണെന്ന് പൊതുസമൂഹം കണക്കാക്കേണ്ടതുണ്ട്. സാധാരണ വിദ്യാർത്ഥികള്‍ ആശ്രയിക്കുന്ന സർവകലാശാലയുടെ വിദ്യാർത്ഥിവിരുദ്ധമായ ഈ തീരുമാനം പ്രതിഷേധാർഹമാണ്.
വിദ്യാഭ്യാസം വിദ്യാർത്ഥികളുടെ അവകാശമാണെന്ന് മനസിലാക്കി, അത്യന്തം വിദ്യാർത്ഥി വിരുദ്ധമായ കേരള-കാലിക്കറ്റ് സർവകലാശാലയുടെ ഈ തീരുമാനം പുനഃപരിശോധിക്കണമെന്ന് എഐഎസ്എഫ് ആവശ്യപ്പെട്ടു.





.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.