സംസ്ഥാനത്തെ കോളെജുകളില്‍ ഇന്ന് എഐഎസ്‌എഫ് വിദ്യാഭ്യാസ ബന്ദ്,

തിരുവനന്തപുരം:   നാല് വർഷ (എഫ്‍വൈയുജിപി) ഡിഗ്രി കോഴ്സ് ഫീസ് വർധനവില്‍ പ്രതിഷേധിച്ച്‌ സമാധാനപരമായി സംഘടിപ്പിച്ച മാർച്ചിന് നേരെയുള്ള പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച്‌ ഇന്ന് സംസ്ഥാന വ്യാപകമായി എഐഎസ് എഫ് കാമ്പസ് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തു.

കേരള- കാലിക്കറ്റ് സർവകലാശാലയുടെ നാലുവർഷ ബിരുദ കോഴ്സുകളിലേക്കുള്ള പരീക്ഷാഫീസ് ക്രമാനുഗതമായി വർധിപ്പിച്ച നടപടി കേരളത്തിലെ വിദ്യാർത്ഥികള്‍ക്ക് നേരെയുള്ള വെല്ലുവിളിയാണ്. കഴിഞ്ഞ വർഷത്തേക്കാള്‍ മൂന്നു ഇരട്ടിയോളം വർധനവാണ് ഇപ്പോഴത്തെ ഫീസ് നിരക്കില്‍ ഉണ്ടായിരിക്കുന്നത്. 

പുതിയ സിലബസിന് അനുസൃതമായി താല്പര്യപൂർവ്വം നാലുവർഷ ബിരുദത്തിലേക്ക് പ്രവേശിച്ച വിദ്യാർത്ഥികളെ വെല്ലുവിളിക്കുന്ന തരത്തിലാണ് ഈ ഫീസ് വർധനവ്.

 സാധാരണ വിദ്യാർത്ഥികള്‍ക്ക് അപ്രാപ്യമായ ഈ വർധനവ് കേരള സർവകലാശാലയുടെ കമ്ബോളവല്‍ക്കരണത്തിന്റെ ഭാഗമാണെന്ന് പൊതുസമൂഹം കണക്കാക്കേണ്ടതുണ്ട്. സാധാരണ വിദ്യാർത്ഥികള്‍ ആശ്രയിക്കുന്ന സർവകലാശാലയുടെ വിദ്യാർത്ഥിവിരുദ്ധമായ ഈ തീരുമാനം പ്രതിഷേധാർഹമാണ്.

വിദ്യാഭ്യാസം വിദ്യാർത്ഥികളുടെ അവകാശമാണെന്ന് മനസിലാക്കി, അത്യന്തം വിദ്യാർത്ഥി വിരുദ്ധമായ കേരള-കാലിക്കറ്റ് സർവകലാശാലയുടെ ഈ തീരുമാനം പുനഃപരിശോധിക്കണമെന്ന് എഐഎസ്‌എഫ് ആവശ്യപ്പെട്ടു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !