തിരുവനന്തപുരം: കേന്ദ്രഏജൻസികള്‍ക്കെതിരേ സംസ്ഥാന സർക്കാരിന് അന്വേഷണം നടത്താനാവില്ലെന്ന് ഹൈക്കോടതി പറയുകയും ഇതിനായി നിയോഗിച്ച ജസ്റ്റിസ് വി.കെ.മോഹനൻ ജുഡിഷ്യല്‍ കമ്മിഷന്റെ പ്രവർത്തനം ഹൈക്കോടതി സ്റ്റേ ചെയ്യുകയും ചെയ്തിട്ടും പാഠം പഠിക്കാതെ സർക്കാർ.
2021 മെയ് 7ന് നിയമിച്ച ജസ്റ്റിസ് വി കെ മോഹനന്‍ അന്വേഷണ കമ്മീഷന്റെ കാലാവധി നവംബർ ഏഴു മുതല്‍ ആറ് മാസത്തേക്കു കൂടി ദീര്‍ഘിപ്പിച്ച് വിജ്ഞാപനം പുറപ്പെടുവിക്കാൻ ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചുമുഖ്യമന്ത്രിയടക്കമുള്ള നേതാക്കളുടെ പേരുപറയാൻ ഇ.ഡി നിർബന്ധിക്കുന്നെന്ന് പ്രതികളായ സ്വപ്നയും സന്ദീപ് പി.യും പറഞ്ഞെന്നാണ് അരോപണം. എല്‍.എ ആക്ടിലെ സെക്ഷൻ-67 പ്രകാരം ഇ.ഡിയുടെ നടപടികള്‍ സിവില്‍ കോടതിയില്‍ ചോദ്യംചെയ്യാനാവില്ല. സ്പെഷ്യല്‍ കോടതിക്ക് മാത്രമാണ് അധികാരമുള്ളത്.
ജുഡീഷ്യല്‍ അന്വേഷണ കമ്മിഷന് സിവില്‍കോടതിയുടെ അധികാരമാണുള്ളത്. അന്വേഷണ ഏജൻസികള്‍ നടത്തുന്ന അന്വേഷണത്തില്‍ ഇടപെടാൻ കോടതികള്‍ക്കു പോലും പരിമിതമായ അധികാരമാണുള്ളത്.
സ്വർണക്കടത്തു കേസിലെ പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കേന്ദ്ര ഏജൻസികളുടെ ഗൂഢാലോചനയാണ് അന്വേഷിക്കുക.
സ്വർണക്കടത്തു കേസ് പ്രതിയായ സ്വപ്ന സുരേഷിന്റെ ജയിലിലെ ശബ്ദരേഖ, മറ്റൊരു പ്രതി സന്ദീപ് നായർ കോടതിക്ക് അയച്ച കത്ത് എന്നിവയും മുഖ്യമന്ത്രി അടക്കമുള്ള മന്ത്രിസഭാംഗങ്ങളെയും സ്പീക്കറെയും അപകീർത്തിപ്പെടുത്താൻ ശ്രമം നടന്നിട്ടുണ്ടോ എന്നതും കമ്മിഷൻ പരിശോധിക്കുമെന്നു പരിഗണനാ വിഷയങ്ങളില്‍ പറയുന്നു.
ഇത്തരം ആരോപണത്തിനും മൊഴികള്‍ക്കും പിന്നില്‍ പ്രവർത്തിച്ചവരെയും ഏജൻസികളെയും നിയമത്തിനു മുന്നില്‍ കൊണ്ടുവരുന്നതിനുള്ള അന്വേഷണവും കമ്മിഷൻ നടത്തണം.
1952ലെ കമ്മിഷൻസ് ഓഫ് എൻക്വയറി ആക്ടിലെ മൂന്നാം വകുപ്പ് പ്രകാരമുള്ള അധികാരം ഉപയോഗിച്ച് സംസ്ഥാന സർക്കാർ പുറപ്പെടുവിച്ച വിജ്ഞാപനത്തെ ചോദ്യം ചെയ്ത് എൻഫോഴ്സ്മെന്റ് ഡയറക്‌ട്രേറ്റ് (ഇഡി) ഹൈക്കോടതിയില്‍ ഹർജി സമർപ്പിച്ചു.
വിജ്ഞാപനം നടപ്പിലാക്കുന്നത് തടഞ്ഞും കമ്മിഷൻ ഓഫ് എൻക്വയറി ആക്ടിലെ വിവിധ വകുപ്പുകളില്‍ നടപടിയെടുക്കുന്നതിന് കമ്മിഷനെ വിലക്കിയും ഹൈക്കോടതി 2021 ഓഗസ്റ്റ് 21ന് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു.
ഉത്തരവിനെതിരെ സംസ്ഥാനം ഫയല്‍ ചെയ്ത റിട്ട് അപ്പീല്‍ കോടതിയുടെ പരിഗണനയിലാണ്. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിലെ നിർദേശങ്ങള്‍ക്ക് വിധേയമായും ഡിവിഷൻ ബെഞ്ചിനു മുൻപാകെയുള്ള ഹർജിയിലെ തീർപ്പിന് വിധേയമായുമാണ് കമ്മിഷന്റെ കാലാവധി വീണ്ടും നീട്ടിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.