Breaking: തിരുവനന്തപുരത്ത് വീണ്ടും ശുചീകരണ തൊഴിലാളികളുടെ പ്രതിഷേധം; ആത്മഹത്യ ഭീക്ഷണി,

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയില്‍ വീണ്ടും ശുചീകരണ തൊഴിലാളികളുടെ പ്രതിഷേധം. ആത്മഹത്യ ഭീഷണി മുഴക്കിയ ശുചീകരണ തൊഴിലാളികള്‍ നഗരസഭ കവാടത്തിനു മുകളില്‍ കയറിയാണ് പ്രതിഷേധിക്കുന്നത്.

നാല് തൊഴിലാളികളാണ് നഗരസഭയുടെ കവാടത്തിന് മുകളില്‍ കയറി പ്രതിഷേധിക്കുന്നത്. നഗരസഭയുടെ ഗേറ്റിന് ഇരുവശവും മറ്റ് തൊഴിലാളികള്‍ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിക്കുകയാണ്.

ഇന്നുമുതല്‍ സമരം ശക്തമാക്കുമെന്നാണ് ശുചീകരണ തൊഴിലാളികള്‍ പറയുന്നത്. പെട്രോളും കൊടി തോരണങ്ങളുമായാണ് പ്രതിഷേധിക്കുന്നത്. തൊഴിലാളികളുടെ മാലിന്യം ശേഖരിക്കുന്ന 12 ഓളം വാഹനങ്ങള്‍ പിടിച്ചെടുത്തിരുന്നു. 

അത് വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്. നേരത്തെ ഈ വാഹനങ്ങള്‍ തിരികെ നല്‍കാമെന്ന് മേയര്‍ ആര്യ രാജേന്ദ്രന്‍ ഉറപ്പ് നല്‍കിയിരുന്നു.

എന്നാല്‍ ഹൈക്കോടതിയില്‍ പോയി ബോണ്ട് വെച്ച് വാഹനങ്ങള്‍ തിരിച്ചെടുക്കാനാണ് മേയർ നിലവില്‍ അറിയിച്ചതെന്ന് തൊഴിലാളികള്‍ പറയുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918606657037  വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ഒരു മഴ പെയ്താൽ പുറത്തിറങ്ങാൻ സാധിക്കില്ല,പറഞ്ഞും പരാതിപ്പെട്ടും മടുത്തെന്ന് ജനങ്ങൾ..!

"'നീണ്ട പതിനൊന്നു വർഷം സമരവും നിയമപോരാട്ടവുമായി ശ്രീജീവിന്റെ സഹോദരൻ ശ്രീജിത്ത്..!! '', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !