വിവാഹ അഭ്യര്‍ഥന നിരസിച്ചു:, കിളിമാനൂരില്‍ പെണ്‍കുട്ടിയുടെ അച്ഛനെ യുവാവ് തലക്കടിച്ചു കൊന്നു, അറസ്റ്റ്,

തിരുവനന്തപുരം: വിവാഹ അഭ്യര്‍ത്ഥന നിരസിച്ചതിന് പെണ്‍കുട്ടിയുടെ അച്ഛനെ യുവാവ് തലയ്ക്ക് അടിച്ചു കൊന്നു.

കിളിമാനൂര്‍ സ്വദേശി ബിജു (40) ആണ് ചികിത്സയിലിരിക്കെ മരിച്ചത്. കൊല്ലം മടത്തറ സ്വദേശിയായ പ്രതി രാജീവിനെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു

കഴിഞ്ഞ 17 ന് രാത്രിയാണ് ബിജുവിനെ തലയ്ക്ക് അടിച്ചത്. വിവാഹ അഭ്യര്‍ത്ഥന നിരസിച്ചതിന്റെ ദേഷ്യത്തിലായിരുന്നു മര്‍ദനം. മര്‍ദനത്തില്‍ നിലത്ത് വീണ ബിജുവിനെ യുവാവ് പാറക്കല്ല് ഉപയോഗിച്ച് തലക്ക് അടിക്കുകയായിരുന്നു.

ചികിത്സയിലിരിക്കെയാണ് അന്ത്യം. പൊലീസ് കേസെടുത്തിട്ടുണ്ട്. പ്രതിയെ അന്ന് തന്നെ പൊലീസ് പിടികൂടിയിട്ടുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"മാധ്യമസുടാപ്പി ഹാഷ്മിയുടെ ഇരട്ടത്താപ്പ് പൊളിച്ചടുക്കി ബിജെപി നേതാവ് അഡ്വ.ബി ഗോപാലകൃഷ്ണൻ...." !!!

ക്രിസ്ത്യൻ പള്ളിയടക്കം അറുന്നൂറോളം കുടുംബങ്ങളുടെ ഭൂമിക്ക് അവകാശവാദം ഉന്നയിച്ച് വഖഫ്ബോർഡ് | Munambam !!!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !