തിരുവനന്തപുരം: സെക്രട്ടേറിയറ്റിൽ സ്പാർക്ക് ബന്ധിത ബയോമെട്രിക്ക് പഞ്ചിങ് സംവിധാനം പൂർണമായും നടപ്പിലാക്കിയ സാഹചര്യത്തിൽ ഹാജർ പുസ്തകം ഒഴിവാക്കി.
പൊതുഭരണ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി കെ.ആർ.ജ്യോതിലാൽ ആണ് ഇതുസംബന്ധിച്ച് ഉത്തരവ് പുറത്തിറക്കിയത്.
ഹാജർ പുസ്തകത്തിൽ ഹാജർ രേഖപ്പെടുത്തേണ്ട ആവശ്യകത ഇല്ലാത്തതിനാലാണ് ഹാജർ പുസ്തകം ഒഴിവാക്കുന്നതെന്നും ഉത്തരവിൽ പറയുന്നുണ്ട്.
അതേസമയം സെക്രട്ടേറിയറ്റിലെ സ്പാർക്ക് ബന്ധിത ബയോമെട്രിക്ക് പഞ്ചിങ് സംവിധാനത്തിൽനിന്ന് ഒഴിവാക്കപ്പെട്ടിട്ടുള്ള ഉദ്യോഗസ്ഥർ തുടർന്നും ഹാജർ ബുക്കിൽ തന്നെ ഹാജർ രേഖപ്പെടുത്തണമെന്നും ഉത്തരവിൽ പറയുന്നു.സെക്രട്ടേറിയറ്റിൽ ചീഫ് സെക്രട്ടറി ഒഴികെ എല്ലാ ഉദ്യോഗസ്ഥർക്കും ബയോമെട്രിക് പഞ്ചിങ് നിർബന്ധമാക്കി കഴിഞ്ഞ വർഷം മേയിൽ സർക്കുലർ പുറപ്പെടുവിച്ചിരുന്നു.
പഞ്ചിങ് കർശനമായി നടപ്പാക്കാൻ അടിക്കടി ഉത്തരവുകളിറക്കിയിട്ടും ചില ഓഫിസുകളിൽ കാര്യങ്ങൾ പഴയപടി തന്നെ തുടർന്നതോടെയാണ് സർക്കാർ സർക്കുലർ പുറപ്പെടുവിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.