നെയ്യാറ്റിൻകര; തിരുവനന്തപുരം മൈലക്കരയിൽ തട്ടുകട വ്യാപാരിയെ തലയ്ക്കടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ പോലീസ് ഉദ്യോഗസ്ഥനും സഹോദരനും അറസ്റ്റിൽ.തിരുവനന്തപുരം എ ആർ ക്യാമ്പ് ഡ്രൈവർ മൈലക്കര ആലുംമൂട്ടിൽ വീട്ടിൽ രാഹുൽനാഥ് 38,സഹോദരൻ ശ്രീനാഥ് 35 എന്നിവരെയാണ് നെയ്യാർഡാം സി ഐ യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പേരൂർകടആശുപത്രിയിൽ നിന്നും നിന്നും ഇന്ന് ഉച്ചയോട് കൂടി അറസ്റ്റ് ചെയ്തത്,
തിങ്കളാഴ്ച രാത്രി 8 മണിയോടുകൂടി മൈലക്കരയിലെ തട്ടുകടയിൽ എത്തിയ പോലീസ് ഉദ്യോഗസ്ഥനും സഹോദരനും തട്ടുകട ജീവനക്കാരെ മൃഗീയമായി മർദിക്കുന്നതു കണ്ട് തടയാനെത്തിയ കടയുടമ സുധീഷിനെ കമ്പിപ്പാരകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു എന്ന് ദൃക്‌സാക്ഷികൾ പറയുന്നു,പോലീസ് അക്രമിയുടെയും സഹോദരന്റെയും ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ സുധീഷിനെ പ്രദേശ വാസികൾ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ഇവരെയും പോലീസ് ഉദ്യോഗസ്ഥനും സഹോദരനും ചേർന്ന് ആക്രമിച്ചതായാണ് പുറത്തുവരുന്ന വിവരം,
സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ സുധീഷിന്റെ തലയിൽ പതിമൂന്നോളം സ്റ്റിച്ചുള്ളതായും ആശുപത്രി വൃത്തങ്ങൾ പറഞ്ഞു ,സമീപത്തായി നിർത്തിയിട്ടിരുന്ന വാഹനങ്ങളും ഇരുവരും തകർത്തതായി ദൃക്‌സാക്ഷികൾ പറയുന്നു,ഇരുവരും മദ്യലഹരിയിൽ ആയിരുന്നെന്നും കടയുടമ സുധീഷിന്റെ സഹോദരൻ അനീഷിനെയും മൃഗീയമായി മർദിച്ചതായും ആരോപണമുണ്ട്,സംഭവത്തിൽ കൃത്യമായ അന്വേഷണം നടത്തി തുടർ നടപടികൾ സ്വീകരിക്കുമെന്നും പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കുമെന്നും പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു,
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.