തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയിലേക്ക് പുതിയ അതിഥികളെത്തി. കർണാടകയിലെ ശിവമോഗ മൃഗശാലയില്‍ നിന്നാണ് കുറുക്കനും മുതലയും കഴുതപ്പുലിയും അടക്കമുള്ള മൃഗങ്ങളെ കൊണ്ടുവന്നത്.
ശിവമോഗയില്‍ നിന്ന് മൂന്ന് ദിവസത്തെ റോഡ് യാത്ര കഴിഞ്ഞതിന്റെ ക്ഷീണം കാണാം കുറുക്കന്റെയും കഴുതപ്പുലിയുടെയും ഒക്കെ മുഖത്ത്. ഒപ്പം പുതിയ താവളത്തില്‍ എത്തിപ്പെട്ടതിന്റെ ആശ്ചര്യവും.കർണാടകയില്‍ നിന്ന് മൃഗങ്ങളുമായി പുറപ്പെട്ട വാഹനം ഇന്നലെ രാവിലെ പത്തരയോടെ തിരുവനന്തപുരം മൃഗശാലയില്‍ എത്തി. പിന്നീട് ഓരോരുത്തരായി കൂട്ടിലേക്ക്. അടുത്തിടെ പണി കഴിപ്പിച്ച ക്വാറന്റൈൻ കേന്ദ്രത്തിലേക്കാണ് പുതിയ അതിഥികളെ മാറ്റിയത്.
മരുന്നും ഭക്ഷണവും എല്ലാം നല്കി 21 ദിവസത്തിനുശേഷം കാഴ്ചക്കാർക്ക് കാണാനായി തുറന്ന കൂട്ടിലേക്ക് വിടും. മൂന്ന് കഴുതപ്പുലി, രണ്ട് മഗർ മുതല, രണ്ട് കുറുക്കൻ, മരപ്പട്ടി രണ്ടെണ്ണം- ഇത്രയുമാണ് ഷിമോഗയില്‍ നിന്ന് എത്തിയ അതിഥികള്‍.
ഇവിടെ നിന്ന് തിരിച്ചും മൃഗങ്ങളെ കൈമാറിയിട്ടുണ്ട്. മുള്ളൻ പന്നി, ചീങ്കണ്ണി, കഴുതപ്പുലി, സണ്‍ കോണിയൂർ തത്ത എന്നിവയെ ശിവമോഗയിലേക്ക് കൈമാറും. അനിമല്‍ എക്സ്ചേഞ്ച് പരിപാടിയുടെ ഭാഗമായി കൂടുതല്‍ മൃഗങ്ങളെ എത്തിക്കാനും അധികൃതർ ആലോചിക്കുന്നുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.