തിരുവനന്തപുരം: ഔദ്യോഗിക ഭരണരംഗത്ത് ‘ടിയാരി’ എന്ന് ഉപയോഗിക്കരുതെന്ന ഉത്തരവുമായി നിയമ വകുപ്പ്. ‘ടിയാൻ’ എന്ന പദത്തിന് സ്ത്രീലിംഗമാണ് ടിയാരി. ഭാഷാ മാർഗ നിർദേശക വിദഗ്ധസമിതിയുടെ യോഗത്തിന്റെ തീരുമാന പ്രകാരമാണ് ഉത്തരവ്. ടിയാരി എന്ന് ഉപയോഗിക്കുന്നത്
അനുചിതമാണെന്നാണ് ഉത്തരവിൽ പറയുന്നത്. മേൽപ്പടിയാൻ അല്ലെങ്കിൽ പ്രസ്തുത ആൾ എന്ന അർഥത്തിലാണ് ടിയാൻ എന്ന് ഉപയോഗിക്കുന്നത്. സ്ത്രീ ആണെങ്കിൽ അത് ടിയാരി എന്നാവും.എന്നാൽ പദത്തിന്റെ ഉപയോഗ സാധുതയെക്കുറിച്ച് ഭാഷാ മാർഗനിർദേശക വിദഗ്ധസമിതി പരിശോധന നടത്തി ടിയാരി എന്ന പദം ഉപയോഗിക്കേണ്ടതില്ലെന്ന് തീരുമാനത്തിലെത്തുകയായിരുന്നു.
സര്‍ക്കാര്‍ ഓഫിസുകൾക്ക് പുറമെ, സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള അർധസർക്കാർ, സഹകരണ സ്വയംഭരണസ്ഥാപനങ്ങൾക്കും ഉത്തരവ് ബാധകമായിരിക്കും. എല്ലാ വകുപ്പുകൾക്കും ഉത്തരവിന്റെ പകര്‍പ്പ് നിയമവകുപ്പ് കൈമാറി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.