വീണ്ടും മൈക്ക് പിണങ്ങി; ഞാന്‍ ചൊല്ലുന്നിടത്തെല്ലാം മൈക്കിന്റെ പ്രശ്‌നമേയുള്ളുവെന്ന് മുഖ്യമന്ത്രി,

തിരുവന്തപുരം: വീണ്ടും മുഖ്യമന്ത്രിയോട് പിണങ്ങി മൈക്ക്. എന്നാല്‍ ഇത്തവണ ചിരിച്ചാണ് മുഖ്യമന്ത്രി വിഷയം കൈകാര്യം ചെയ്തത്.

തിരുവനന്തപുരത്ത് തൈക്കാട് ഗസ്റ്റ് ഹൗസില്‍ വിളിച്ചുചേര്‍ത്ത എംപിമാരുടെ യോഗത്തില്‍ സംസാരിക്കുന്നതിനിടെയാണ് മൈക്ക് ചതിച്ചത്. താന്‍ ചൊല്ലുന്നിടത്തെല്ലാം മൈക്കിന്റെ പ്രശ്‌നമേയുള്ളുവെന്ന് മുഖ്യമന്ത്രി ചിരിച്ചുകൊണ്ടുപറഞ്ഞപ്പോള്‍ യോഗത്തിലുള്ള മറ്റുള്ളവര്‍ക്കും ചിരിയടക്കാന്‍ കഴിഞ്ഞില്ല.

പൊതുമരാമത്തിന്റെ മൈക്കാണെന്ന് എംപി ബെന്നി ബഹന്നാന്‍ പറയുന്നതും വീഡിയോയില്‍ കേള്‍ക്കാം. മന്ത്രി മുഹമ്മദ് റിയാസും യോഗത്തില്‍ സംബന്ധിച്ചിരുന്നു. വയനാട് ദുരന്തവുമായി സ്വീകരിച്ച നടപടികള്‍ യോഗത്തില്‍ അവതരിപ്പിക്കുന്നതിനിടെയാണ് മൈക്ക് പണിമുടക്കിയത്.

അതൊന്നും ശ്രദ്ധിക്കാതെ മുഖ്യമന്ത്രി സംസാരിച്ചു തുടങ്ങിയെങ്കിലും പിന്നീട് മൈക്ക് ഓപ്പറേറ്റര്‍ എത്തിയപ്പോഴാണ് മുഖ്യന്ത്രി 'ഞാന്‍ ചൊല്ലുന്നിടത്തെല്ലാം മൈക്കിന്റെ പ്രശ്‌നമേയുള്ളുവെന്ന്' ചിരിച്ചുകൊണ്ടു പറഞ്ഞത്. മൈക്ക് ശരിയാക്കിയ ശേഷം യോഗം തുടരുകയും ചെയ്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !