തിരുവനന്തപുരം: സ്‌കൂള്‍ വിദ്യാർത്ഥികള്‍ക്ക് വാട്ട്‌സാപ്പ് വഴി നോട്‌സ് അയക്കുന്നതിന് വിലക്ക് ഏർപ്പെടുത്തി വിദ്യാഭ്യാസ വകുപ്പ്.
ഇതുമായി ബന്ധപ്പെട്ട് ആർഡിഡിമാർക്കും സ്‌കൂള്‍ പ്രിൻസിപ്പല്‍മാർക്കും വിദ്യാഭ്യാസ വകുപ്പ് സർക്കുലർ നല്‍കി. പഠനകാര്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ നല്‍കുന്നത് കുട്ടികള്‍ക്ക് ഗുണകരമല്ലെന്ന് സർക്കുലറില്‍ ചൂണ്ടിക്കാട്ടി.ബാലാവകാശ കമ്മിഷൻ നിർദേശത്തെ തുടർന്നാണു വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. സമൂഹമാധ്യമങ്ങളിലൂടെ നോട്‌സ് നല്‍കുന്നത് കുട്ടികള്‍ക്ക് അമിതഭാരമുണ്ടാക്കുന്നുവെന്ന് സർക്കുലറില്‍ പറയുന്നു.
കുട്ടികള്‍ക്ക് അവരുടെ പഠനകാര്യങ്ങള്‍ ഓർത്തിരിക്കാനും ശരിയായി മനസിലാക്കാനും നോട്ട്സ് ഉള്‍പ്പടെയുള്ള പഠന കാര്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ നല്‍കുന്ന രീതി ഗുണകരമല്ലന്നും ഇതില്‍ സൂചിപ്പിക്കുന്നുണ്ട്.
കുട്ടികള്‍ക്ക് നേരിട്ട് ക്ലാസില്‍ ലഭിക്കേണ്ട പഠനാനുഭവങ്ങള്‍ നഷ്ടമാക്കുന്നത് പൂർണമായി ഒഴിവാക്കണം. ഇക്കാര്യങ്ങള്‍ ഉറപ്പാക്കുന്നതിന് ബന്ധപ്പെട്ട അധികാരികള്‍ സ്കൂളുകളില്‍ ഇടവിട്ട് സന്ദർശനം നടത്തി നിരീക്ഷണം ശക്തമാക്കേണ്ടതും വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും അഭിപ്രായം ചോദിച്ചറിയേണ്ടതുമാണ്.
പഠന കാര്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ നല്‍കുന്ന രീതി കുട്ടികള്‍ക്ക് അമിതഭാരവും പ്രിന്‍റ് എടുത്ത് പഠിക്കുമ്ബോള്‍ സാമ്പത്തിക ബുദ്ധിമുട്ടും വരുത്തുന്നതായി രക്ഷിതാക്കള്‍ പരാതി നല്‍കിയിരുന്നു.
ഇതേ തുടര്‍ന്ന് ബാലാവകാശ കമ്മിഷൻ അംഗം എൻസുനന്ദ നല്‍കിയ നോട്ടീസിനെതുടർന്നാണ് എല്ലാ ആർ.ഡി.ഡിമാർക്കും സ്‌കൂള്‍ പ്രിൻസിപ്പല്‍മാർക്കും വിദ്യാഭ്യാസ വകുപ്പ് സർക്കുലർ നല്‍കിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.