കോഴിക്കോട്: നഗരത്തിലേയും പരിസര പ്രദേശങ്ങളിലേയും പൊലീസ് സ്റ്റേഷൻ പരിധിയിലെ ഒമ്പത് സ്ഥലങ്ങളില്‍ ഒരേ സമയം ഒറ്റ നമ്പർ ലോട്ടറി വില്‍പന കേന്ദ്രങ്ങളില്‍ പരിശോധന നടത്തി പൊലീസ്.
ഫറോക്ക് ചുങ്കം, മണ്ണൂർ വളവ്, ബേപ്പൂർ, നടുവട്ടം, മാത്തോട്ടം, നല്ലളം, ചക്കും കടവ്, പെരുമണ്ണ, പന്തീരാങ്കാവ് എന്നിവിടങ്ങളിലാണ് ഫറോക്ക് അസിസ്റ്റന്റ് കമീഷണർ എ.എം. സിദ്ദീഖിന്റെ നേതൃത്വത്തിലുള്ള സ്പെഷല്‍ സ്ക്വാഡും വിവിധ സ്റ്റേഷനുകളിലെ പൊലീസും പരിശോധന നടത്തിയത്. മണ്ണൂർ വളവ്, നടുവട്ടം, പെരുമണ്ണ എന്നിവിടങ്ങളില്‍ നിന്നുമാണ് ലോട്ടറി നടത്തുന്നവരെ പിടികൂടിയത്.മണ്ണൂർ വളവില്‍ നിന്ന് പെരിങ്ങോട്ടുതാഴം സ്വദേശി ഷാലു (33), നടുവട്ടത്തു നിന്ന് അരക്കിണർ വലിയപറമ്പ് സ്വദേശി വി.പി. നൗഷാദ് (48) പെരുമണ്ണയില്‍ നിന്നും തേഞ്ഞിപ്പാലം സ്വദേശി പൂഴിക്കൊത്ത് അമല്‍ പ്രകാശ് (27) എന്നിവരെയാണ് പിടികൂടിയത്.
ഇവരില്‍ നിന്ന് 12,350 പിടികൂടിയിട്ടുണ്ട്. റെയ്ഡ് തുടങ്ങിയ വിവരം അറിഞ്ഞ് പല കടക്കാരും ഷട്ടർ താഴ്ത്തി ഒളിവില്‍ പോയതായി പോലീസ് പറഞ്ഞു. വരും ദിവസങ്ങളിലും പൊലീസ് നിരീക്ഷണം ശക്തമാക്കുമെന്ന് ഫറോക്ക് അസി. കമീഷണർ എ.എം. സിദ്ദീഖ് പറഞ്ഞു.
വിവിധ സ്റ്റേഷൻ ഇൻസ്പെക്ടർമാരായ ശ്രീജിത്ത്, ബിജു കുമാർ, ബെന്നി ലാലു, ബിജു ആന്റണി, കിരണ്‍,രവീന്ദ്രൻ എന്നിവരും പ്രത്യേക അന്വേഷണ സംഘത്തില്‍പെട്ട പി.അരുണ്‍കുമാർ, മധുസൂദനൻ മണക്കടവ്, അനൂജ് വളയനാട്, ഐ.ടി. വിനോദ്, സനീഷ് പന്തീരാങ്കാവ്, അഖില്‍ബാബു, സുബീഷ് വേങ്ങേരി എന്നിവരും റെയ്‌ഡില്‍ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.