തിരുവനന്തപുരം: ഒരു കാലത്ത് മലയാളം സിനിമ ലോകത്ത് നിറഞ്ഞു നിന്ന താരമായിരുന്നു ഹാസ്യസാമ്രാട്ട് ജഗതി ശ്രീകുമാർ. നിരവധി കഥാപാത്രങ്ങളെ ആണ് അദ്ദേഹം അനശ്വരമാക്കിയത്.
അഭിനയം കൊണ്ട് അഭ്രപാളിയെ വിസ്മയിപ്പിച്ച ജഗതിയുടെ കഥാപാത്രങ്ങളെ ഒരിക്കലും മലയാളി മറക്കാനിടയില്ല. ഏകദേശം 11 വർഷങ്ങള്‍ ആയി അദ്ദേഹം സിനിമ ലോകത്തു നിന്ന് വിട്ടു നില്‍ക്കാൻ തുടങ്ങിയിട്ട്. 2012 മാർച്ച് 10 ന് മലപ്പുറത്തുവച്ചുണ്ടായ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റതിനുശേഷമാണ് സിനിമയില്‍നിന്നു വിട്ടുനില്‍ക്കുന്നത്.ആരോഗ്യം വീണ്ടെടുത്ത് അദ്ദേഹം വെള്ളിത്തിരയില്‍ നിറഞ്ഞാടട്ടെ എന്നാണ് അദ്ദേഹത്തെ സ്നേഹിക്കുന്നവർ പ്രാർത്ഥിക്കുന്നത് .മൂന്നുവർഷം മുമ്പ് രണ്ടു പരസ്യ ചിത്രങ്ങളില്‍ അഭിനയിച്ച അദ്ദേഹം മമ്മൂട്ടി നായകനായെത്തിയ സിബിഐ അഞ്ചാം ഭാഗത്തില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.
ഇപ്പോഴിതാ ജഗതിയുടെ സംസാര ശേഷി നഷ്ടപ്പെട്ടതിനെ കുറിച്ചു മനസ് തുറക്കുക ആണ് അദേഹത്തിന്റെ മകൻ രാജ് കുമാർ. അനസ്തേഷ്യ ഡോസ് കൂടി പോയതിനെ തുടർന്ന് ശബ്ദം പോയതായിരിക്കാം എന്ന് ഡോക്ടർമാർ സംശയം പ്രകടിപ്പിച്ചതായി രാജ് കുമാർ പറയുന്നു. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ആണ് വെളിപ്പെടുത്തല്‍.അഭിമുഖത്തില്‍ ജഗതിയും പങ്കെടുത്തിരുന്നു. ആശുപത്രിയില്‍ പോയി ചികിത്സ നടത്തേണ്ട രോഗങ്ങള്‍ ഒന്നും അച്ഛന് ഇല്ലെന്നും കുറച്ചു മരുന്നുകള്‍ എപ്പോഴും കഴിക്കേണ്ടത് ഉണ്ടെന്നും മകൻ പറയുന്നു. എല്ലാം സാധാരണ പോലെ ആയി, സഹപ്രവർത്തകകരുടെ മരണവാർത്തകള്‍ വേദനിപ്പിക്കാറുണ്ട്. സംസാരിക്കാൻ കഴിയുന്നില്ല എന്നതാണ് പ്രശ്നം.
കാലക്രമേണ ശബ്ദം തിരിച്ചു വരുമെന്നാണ് ഡോക്ടർമാർ പറയുന്നത്, അത്ഭുതം സംഭവിക്കട്ടെ, മോട്ടോർ അമ്നീഷ്യ എന്ന് പറയുന്ന അവസ്ഥ ആണ്. അപകടം സംഭവിച്ച സമയത്ത് തലച്ചോറില്‍ ബ്ലഡ് സർക്യൂലേഷൻ കുറച്ചു സെക്കൻഡ് ലേക്ക് നിന്ന് പോയെന്നും അങ്ങനെ ആണ് ഈ അവസ്ഥ വന്നതെന്നും രാജ്‌കുമാർ പറയുന്നു.
അപകടം നടക്കുന്നതിന് മുൻപ് അദ്ദേഹം മദ്യപിച്ചിരുന്നു എന്നും സർജറിക്ക് മുൻപ് ഒരു തവണ അനസ്തേഷ്യ കൊടുത്തിരുന്നു എന്നാല്‍ ഇടയ്ക്ക് ഉണർന്നതിനാല്‍ വീണ്ടും കൊടുത്തു, അങ്ങനെ ഡോസ് കൂടിയത് ആണ് പ്രശ്നത്തിന് കാരണമെന്ന് ഡോക്ടർമാർ ഡൗട്ട് പറഞ്ഞെന്ന് രാജ്‌കുമാർ കൂട്ടിചേർത്തു.
മമ്മൂട്ടിയും മോഹൻലാലും എല്ലാം പണ്ട് ഫോണില്‍ വിളിച്ചു കാര്യങ്ങള്‍ അന്വേഷിക്കുമായിരുന്നുവെന്നും ഇപ്പോള്‍ ഫോണ്‍ കോളുകള്‍ കുറഞ്ഞെന്നും അവർ അവരുടേതായ തിരക്കുകളില്‍ ആയിരിക്കുമെന്നും രാജ്‌കുമാർ പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.