മുംബൈ: മഹാരാഷ്ട്രയില്‍ ആകെ പോള്‍ ചെയ്ത വോട്ടുകളും എണ്ണിയ വോട്ടുകളും തമ്മില്‍ പൊരുത്തക്കേടെന്ന് ഓണ്‍ലൈൻ മാധ്യമമായ ദി വയർ റിപ്പോർട്ട് ചെയ്യുന്നു.
ആകെ പോള്‍ ചെയ്തതിനേക്കാളും അഞ്ച് ലക്ഷത്തിലധികം വോട്ടുകള്‍ അധികമായെണ്ണി എന്നാണ് റിപ്പോർട്ട് ആരോപിക്കുന്നത്. 288 മണ്ഡലങ്ങളില്‍ ആകെ പോള്‍ ചെയ്തത് 6,40,88,195 വോട്ടുകളാണ്.എന്നാല്‍ ഫലപ്രഖ്യാപന ദിവസം ആകെ എണ്ണിയത് 6,45,92,508 വോട്ടുകളാണ്. സംസ്ഥാനത്ത് പോള്‍ ചെയ്തതിനേക്കാള്‍ 5,04,313 വോട്ടുകള്‍ അധികമായി എണ്ണിയെന്ന് റിപ്പോർട്ട് ആരോപിക്കുന്നു.
സംസ്ഥാനത്ത് എട്ട് മണ്ഡലങ്ങളില്‍ എണ്ണിയ വോട്ടുകള്‍ പോള്‍ ചെയ്ത വോട്ടുകളിലും കുറവാണെന്നും 280 മണ്ഡലങ്ങളില്‍ പോള്‍ ചെയ്ത വോട്ടുകളേക്കാള്‍ കൂടുതലാണ് എണ്ണിയ വോട്ടുകളെന്നുമാണ് റിപ്പോർട്ട് പറയുന്നത്. ആഷ്ടി മണ്ഡലത്തില്‍ പോള്‍ ചെയ്തതിനേക്കാള്‍ 4538 വോട്ട് അധികമായി എണ്ണി.
സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി കുതിച്ചെത്തിയത് ചരിത്രത്തിലെ എറ്റവും വലിയ സീറ്റ് നിലയിലേക്കായിരുന്നു. മത്സരിച്ച 152ല്‍ 80 ശതമാനം സീറ്റിലും ജയിച്ച് 132 സീറ്റ് നേടി. സംസ്ഥാനത്ത് 288 സീറ്റില്‍ 238 സീറ്റിലും മഹായുതി മുന്നണിയാണ് ജയിച്ചത്. മൊത്തം 288 സീറ്റില്‍ 29 സീറ്റെങ്കിലുമുള്ള പാർട്ടിയുടെ പ്രതിനിധിക്കെ പ്രതിപക്ഷ നേതാവാകാന്‍ സാധിക്കൂ.എന്നാല്‍ നിലവിലെ സ്ഥിതിയില്‍ ഇന്ത്യ മുന്നണിയിലെ ഒരു പാർട്ടിക്കും അതിനുള്ള സീറ്റില്ല. 102സീറ്റില്‍ മല്‍സരിച്ച കോണ്‍ഗ്രസിന് കിട്ടിയത് 20 ശതമാനത്തില്‍ താഴെ സീറ്റുകളാണ്. ശിവസേന ഉദ്ധവ് താക്കറെ വിഭാഗത്തിനും എന്സിപി ശരത് പവാര്‍ വിഭാഗത്തിനും അവരുടെ ശക്തികേന്ദ്രങ്ങളില്‍ പോലും പിടിച്ചു നില്‍ക്കാനായില്ല. ബാരാമതിയില്‍ വിജയിച്ച് അജിത് പവാർ പകരം വീട്ടി. കോണ്‍ഗ്രസിൻ്റെ പല പ്രമുഖരും ഇത്തവണ തോറ്റു.
സിറ്റിംഗ് സീറ്റായ കല്‍വാൻ നിലനിർത്താനായത് സിപിഎമ്മിന് ആശ്വാസമായി. വൻ തിരിച്ചടി നേരിട്ട പ്രതിപക്ഷം അതിനാല്‍ തന്നെ വോട്ട് കണക്കിലെ ഇപ്പോള്‍ പുറത്ത് വന്ന വിവരങ്ങളോട് എങ്ങിനെ പ്രതികരിക്കുമെന്നാണ് ഉറ്റുനോക്കപ്പെടുന്നത്. എല്ലാ മണ്ഡലത്തിലും പോള്‍ ചെയ്ത വോട്ടും എണ്ണിയ വോട്ടും തമ്മില്‍ വ്യത്യാസമുണ്ടെന്നാണ് ദി വയറിൻ്റെ റിപ്പോർട്ട് പറയുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.