തിരുവനന്തപുരം: തീരക്കടലില്‍ പതഞ്ഞുയരുന്ന തിരമാലയും കോടമഞ്ഞ് പുതച്ച മലനിരയും ഇനി ആകാശത്തിരുന്ന് ആവോളം ആസ്വദിക്കാം.
സാഹസികവിനോദസഞ്ചാരം ഇഷ്ടപ്പെടുന്നവർക്കായി കേരളത്തിന്റെ ആകാശത്ത് വിനോദസഞ്ചാര ഹെലികോപ്റ്ററുകള്‍ വട്ടമിടും. ഹെലികോപ്റ്ററുകള്‍ക്ക് വന്നിറങ്ങാനും സഞ്ചാരികളെയുംകൊണ്ട് പറന്നുപൊങ്ങാനുമുള്ള 11 ഹെലിപ്പാഡുകളാണ് വിവിധ ജില്ലകളിലായി സജ്ജമാക്കുക. ചിലയിടങ്ങളില്‍ നിലവിലുള്ളവ നവീകരിക്കും.ഹെലിടൂറിസം നയത്തിന്റെ കരട് കഴിഞ്ഞദിവസം മന്ത്രിസഭയുടെ പരിഗണനയ്ക്കെത്തിയെങ്കിലും കൂടുതല്‍ വിലയിരുത്തലുകള്‍ ആവശ്യമെന്നുകണ്ട് അടുത്തയാഴ്ചത്തേക്ക് മാറ്റി. അംഗീകാരം ലഭിച്ചാല്‍ വിദഗ്ധനിർദേശങ്ങള്‍കൂടി പരിഗണിച്ച് പദ്ധതി ആരംഭിക്കാനാണ് വിനോദസഞ്ചാരവകുപ്പിന്റെ ലക്ഷ്യം.
തിരുവനന്തപുരം, കൊച്ചി, കണ്ണൂർ, കോഴിക്കോട് വിമാനത്താവളങ്ങളില്‍ ഹെലിപോർട്ടുകള്‍ സജ്ജമാക്കുമെന്നും നിർദിഷ്ട ഹെലിടൂറിസം നയം നിർദേശിക്കുന്നു. ഹെലികോപ്റ്ററുകള്‍ക്ക് ഇന്ധനം നിറയ്ക്കാനും അത്യാവശ്യ അറ്റകുറ്റപ്പണിക്കും സൗകര്യമൊരുങ്ങും. സഞ്ചാരികളുടെ രേഖകള്‍ പരിശോധിച്ച് അവർക്ക് അവശ്യസേവനങ്ങള്‍ നല്‍കും.അതേസമയം അണക്കെട്ടുകളും തടാകങ്ങളും കേന്ദ്രീകരിച്ചുള്ള 'ജലവിമാനപദ്ധതി'യില്‍ ചില ഘടകകക്ഷികള്‍ക്കും പ്രാദേശികതലത്തിലും എതിർപ്പുയർന്നിട്ടുണ്ട്. ഇതുകൂടി കണക്കിലെടുത്താണ് ഹെലി ടൂറിസത്തില്‍ കൂടുതല്‍ പഠനംവേണമെന്ന് മന്ത്രിമാർ അഭിപ്രായപ്പെട്ടത്.
വനമേഖലയിലെ അണക്കെട്ടുകള്‍ കേന്ദ്രീകരിച്ചുള്ള ജലവിമാനപദ്ധതിയെ വനംവകുപ്പും എതിർക്കുന്നുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.