ഉപതെരഞ്ഞെടുപ്പ്: കേരള സർവകലാശാല ഇന്നത്തെ എല്ലാ പരീക്ഷകളും മാറ്റിവെച്ചു

തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ ഇന്ന് നടത്താനിരുന്ന മുഴുവൻ പരീക്ഷകളും മാറ്റി വെച്ചതായി കേരള സർവകലാശാല അറിയിച്ചു.

തിയറി, പ്രാക്റ്റിക്കൽ പരീക്ഷകൾ ഉൾപ്പെടെയാണ് മാറ്റി വെച്ചിരിക്കുന്നത്. പുതുക്കിയ തീയതികൾ സർവകലാശാല വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പരീക്ഷാകേന്ദ്രത്തിനോ സമയത്തിനോ മാറ്റമില്ല. മറ്റ് ദിവസങ്ങളിലെ പരീക്ഷകൾക്ക് മാറ്റമില്ല.

ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ നവംബർ 20 ന് പാലക്കാട് നിയോജക മണ്ഡലത്തിൽ അവധി പ്രഖ്യാപിച്ചു. മണ്ഡലത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും അവധി ബാധകമാണ്.

 നിയോജക മണ്ഡലത്തിലെ എല്ലാ സർക്കാർ, അർദ്ധസർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾക്കും ബാങ്കുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പൊതുമേഖലാ സ്ഥാപനങ്ങൾക്കും വേതനത്തോടുകൂടിയുള്ള പൊതു അവധിയായിരിക്കും.

മണ്ഡലത്തിൽ വോട്ടുള്ളവർക്കും മണ്ഡലത്തിന് പുറത്ത് ജോലി ചെയ്യുന്നവരുമായ എല്ലാ സർക്കാർ- സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്കും ഈ ദിവസം ശമ്പളത്തോട് കൂടിയ അവധി നൽകണമെന്നാണ് നിർദേശം.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

അയ്യപ്പന്റെ സ്വർണം വീണ്ടും നഷ്ടപ്പെട്ടു..

അയര്‍ലണ്ട് ജാലകം | Ireland Malayalam News

നാലു മാസം മുൻപ് KSRTC എന്നെ പിരിച്ചു വിട്ടു..! Jayanashan Kavukandam

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !