ലോഡ്ജില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്, സുഹൃത്ത് അറസ്റ്റില്‍,

മലപ്പുറം: മലപ്പുറം മോങ്ങത്ത് ലോഡ്ജ് മുറിയില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത് കൊലപാതകമെന്ന് തെളിഞ്ഞു. സംഭവത്തില്‍ തമിഴ്‌നാട് സ്വദേശി വാസുവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

തമിഴ്‌നാട് സ്വദേശി ബല്‍റാമിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഇന്നലെ രാവിലെ ഒമ്പതരയോടെയാണ്, മോങ്ങം ഹില്‍ടോപ്പിലെ ലോഡ്ജ് മുറിയില്‍ ബല്‍റാം മരിച്ചു കിടക്കുന്നതായി കണ്ടത്. പൊലീസ് നടത്തിയ പരിശോധനയില്‍ തലയില്‍ മുറിവ് കണ്ടെത്തി. 

തുടര്‍ന്നുള്ള അന്വേഷണത്തിലാണ് വാസു പിടിയിലായത്. ലോഡ്ജ് മുറിയില്‍ രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പം മദ്യപിക്കുന്നതിനിടെയാണ് ബല്‍റാം കൊല്ലപ്പെട്ടതെന്നാണ് വാസുവിന്റെ മൊഴി.

മദ്യപിക്കുന്നതിനിടെയുണ്ടായ തര്‍ക്കം കയ്യാങ്കളിയില്‍ എത്തുകയായിരുന്നു. വാസു ബലമായി തള്ളിയതിനെത്തുടര്‍ന്ന് ബല്‍റാം മുറിയുടെ ഭിത്തിയില്‍ തലയടിച്ച് വീണു.

ഇതോടെ പരിഭ്രാന്തനായ താന്‍ ലോഡ്ജില്‍ നിന്ന് ഓടി രക്ഷപ്പെട്ടു എന്നാണ് വാസു പൊലീസിനോട് പറഞ്ഞത്. ബല്‍റാമും വാസുവും കഴിഞ്ഞ 20 വര്‍ഷമായി മോങ്ങത്ത് കല്‍പ്പണി ചെയ്തുവരികയാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !