തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ ടോയ്ലറ്റില് ക്ലോസറ്റ് പൊട്ടിവീണ് ജീവനക്കാരിക്ക് ഗുരുതര പരിക്ക്.
ആദ്യം ജനറല്‍ ആശുപത്രിയിലേക്കും ഇവിടെ നിന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ഇവരെ പ്രവേശിപ്പിച്ചു.അവസ്ഥ ഗുരുതരമായതോടെ ഇപ്പോള്‍ കിംസ് ആശുപത്രിയിലേക്ക് മാറ്റി. തദ്ദേശവകുപ്പിലെ ഉദ്യോഗസ്ഥയ്ക്കാണ് പരിക്കേറ്റത്.
ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ അനക്സ് വണ്ണിലെ ഒന്നാം നിലയിലെ ശുചിമുറിയിലാണ് അപകടമുണ്ടായത്. ക്ലോസറ്റിന്റെ ഒരു ഭാഗം പൊട്ടിപ്പൊളിഞ്ഞ് ഉദ്യോഗസ്ഥ നിലത്ത് വീഴുകയായിരുന്നു. കാലിന് സാരമായി പരിക്കേറ്റ യുവതിക്ക് ഒമ്പത് തുന്നലുകള്‍ ഉണ്ടെന്നാണ് വിവരം.
ആഴത്തിലുള്ള മുറിവാണെന്നും ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്ബോള്‍ രക്തത്തില്‍ കുളിച്ചിരുന്നുവെന്നുമാണ് സെക്രട്ടേറിയേറ്റ് അസോസിയേഷൻ ഭാരവാഹിയായ ഇർഷാദ് പറഞ്ഞത്.
സെക്രട്ടേറിയറ്റിലെ പല ടോയ്ലറ്റുകളും കാലപ്പഴക്കം വന്ന് അപകടാവസ്ഥയിലാണെന്നാണ് വിവരം. പുതുക്കി പണിയണമെന്ന് ജീവനക്കാരുടെ സംഘടനകള്‍ ഉള്‍പ്പെടെ ആവശ്യപ്പെട്ടിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.