പാലക്കാട് ഉപതെരഞ്ഞെടുപ്പ്; രാഹുലിന് വോട്ട് ചെയ്യിക്കാൻ ജമാഅത്തെ ഇസ്ലാമി വീടുകളിലെത്തി; ആരോപണവുമായി സി.പി.എം,

പാലക്കാട്: ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാർത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിന് വോട്ട് ചെയ്യിക്കാൻ എസ്‌ഡിപിഐയും ജമാഅത്തെ ഇസ്ലാമിയും വീടുകള്‍ കയറി ഖുർആനില്‍ തൊട്ട് സത്യം ചെയ്യിച്ചുവെന്ന് സിപിഎം ജില്ലാ സെക്രട്ടറി.

പാലക്കാട് തെരഞ്ഞെടുപ്പില്‍ മതവർഗീയതയോട് കൂട്ടുകൂടിയത് യുഡിഎഫാണ്. എന്നാല്‍ മണ്ഡലത്തില്‍ 2021 ല്‍ ഇ ശ്രീധരന് കിട്ടിയ പിന്തുണ പി സരിന് ലഭിച്ചു. ശ്രീധരന് കിട്ടിയതിനേക്കാള്‍ കൂടുതല്‍ വോട്ടും സരിന് കിട്ടുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

സന്ദീപിൻ്റെ വരവ് ഡിസിസി പ്രസിഡൻ്റ് തങ്കപ്പൻ പോലും അറിഞ്ഞിട്ടില്ലെന്നും അദ്ദേഹം പരിഹസിച്ചു. വ്യാജവോട്ട് നിയമപരമായി തടയാൻ സാധിച്ചു. വിഷയം നേരത്തെ ഉയർത്തിക്കൊണ്ടു വന്നതിനാല്‍ വ്യാജവോട്ടുകാർ പോള്‍ ചെയ്യാൻ വന്നില്ല.

 കായികമായ കരുത്ത് കാട്ടാനല്ല സിപിഎം വിഷയം ഉന്നയിച്ചത്. വികെ ശ്രീകണ്ഠൻ എംപിയുടേത് നാടകമാണ്. കണ്ണാടി, മാത്തൂർ പഞ്ചായത്തുകളില്‍ കോണ്‍ഗ്രസ് ബൂത്തുകളില്‍ ആളുണ്ടായില്ല.

മാത്തൂരും കണ്ണാടിയിലും മുന്നേറ്റമുണ്ടായി. നഗരസഭയില്‍ സി പി എമ്മിന് വലിയ മുന്നേറ്റമുണ്ടാക്കാനായി. പിരായിരിയില്‍ കോണ്‍ഗ്രസ് വോട്ട് പോലും സി പി എമ്മിന് ലഭിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !