തിരുവനന്തപുരം: മലയാളികള്‍ മനസ് അറിഞ്ഞ് നല്‍കിയ തുക ദുരിതബാധിതർക്ക് നല്‍കാതെ പിണറായി സർക്കാർ. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മാത്രം 663 കോടി രൂപയാണ് അക്കൗണ്ടിലേക്കെത്തിയത്.
എന്നാല്‍ ഇതില്‍ നിന്നും തുച്ഛമായ തുക മാത്രമാണ് സർക്കാർ ചെലവഴിച്ചത്. മൂന്ന് മാസം കഴിഞ്ഞിട്ടും ദുരിത ബാധിതർക്ക് വീട് വെക്കാനുള്ള സ്ഥലം കണ്ടെത്താൻ പോലും സർക്കാരിന് സാധിച്ചിട്ടില്ല. ഇതിനിടെയാണ് കേന്ദ്രത്തെ പഴിചാരി രക്ഷപ്പെടാനുള്ള ഇടത് സർക്കാരിന്റെ ശ്രമം.906.35 കോടി രൂപയാണ് സിഎംഡിആർഎഫിന്റെ അക്കൗണ്ടില്‍ നിലവിലെ ബാലൻസ് വയനാട് ദുരന്തത്തിന് ശേഷം 663 കോടി രൂപയാണ് അക്കൗണ്ടിലേക്കെത്തിയത്. 2018-19 ലെ പ്രളയസമയത്ത് 4970.29 കോടി രൂപ എത്തി. പിന്നാലെ വന്ന കൊറോണ മഹാമാരിയില്‍ 1129.74 കോടി രൂപയും ലഭിച്ചു. വെബ്സൈറ്റിലെ കണക്ക് പ്രകാരം ആകെ 6763.92 കോടി രൂപയാണ് ഈ ഇനത്തില്‍ ലഭിച്ചത്.
ഇപ്പോഴും സിഎംഡിആർഎഫിലേക്ക് സഹായം എത്തുന്നുണ്ട്. വയനാടിലെ ദുരിതബാധിതർക്ക് ഏതാണ്ട് പത്ത് കോടിയില്‍ താഴെ മാത്രമേ സർക്കാർ ചെലവഴിച്ചിട്ടുള്ളൂ എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ജൂലായ് 30 മുതലാണ് വയനാട് ദുരന്തത്തിനായി പണം സമാഹരിക്കാൻ തുടങ്ങിയത്.
ഇലക്‌ട്രോണിക് പെയ്മെന്റ് വഴി വിവിധ ബാങ്കുകളിലേക്ക് ലഭിച്ച തുകയുടെ കണക്കുകള്‍ വെബ്സൈറ്റില്‍ ഉണ്ടെങ്കിലും യുപിഐ ഐഡി വഴി ലഭിച്ച പണത്തിന്റെ കാര്യത്തില്‍ സൈറ്റില്‍ വ്യക്തതയില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.