തൃശൂർ: അതിരപ്പിള്ളി കണ്ണൻ കുഴിയില്‍ കള്ള് ചെത്താൻ തെങ്ങില്‍ കയറിയ തൊഴിലാളി വീണ് മരിച്ചു. കാടുകുറ്റി ഷാജു (50) ആണ് മരിച്ചത്.
ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്. അതേസമയം, രോഗിയെ കൃത്യസമയത്ത് ആശുപത്രിയിലെത്തിച്ചില്ലെന്ന് ആരോപിച്ച് കുടുംബം രംഗത്തെത്തി.രോഗിയുമായി ആശുപത്രിയിലേക്ക് കൊണ്ടുപോയ 108 ആംബുലൻസ് വേലൂക്കര വച്ച് ബ്രേക്ക്ഡൗണായിരുന്നു. പിന്നീട് രോഗിയെ ജീപ്പിലാണ് ചാലക്കുടിയിലെ ആശുപത്രിയില്‍ എത്തിച്ചത്. ആശുപത്രിയില്‍ എത്തിക്കാൻ വൈകിയെന്ന് വീട്ടുകാർ പരാതി പറഞ്ഞതായി സ്ഥലം എംഎല്‍എയായ സനീഷ് കുമാർ ജോസഫ് പറഞ്ഞു.
ഷാജുവിൻ്റെ മൃതദേഹം ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രി മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും. ഭാര്യ- സലീല, നിഖില ഷാജു, നിഥില ഷാജു എന്നിവരാണ് മക്കള്‍.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.