തൃശൂർ : രാജ്യത്തെ ഏറ്റവും ഉയരമുള്ള ധന്വന്തരി പ്രതിമ തൃശൂരില്‍ അനാച്ഛാദനം ചെയ്തു . എരുമപ്പെട്ടി നെല്ലുവായ് പട്ടാമ്പി റോഡിലുള്ള ധന്വന്തരി ആയുര്‍വേദ ഭവന് ആശുപത്രിയുടെ ഔഷധോദ്യാനത്തിലാണ് ധന്വന്തരി പ്രതിമ ഉയർന്നത് .
24 അടിയാണ് ഉയരം .ഗംഗ, യമുന, ബ്രഹ്മപുത്ര, ഗോദാവരി, നര്‍മ്മദ, സിന്ധു തുടങ്ങിയ 24 പുണ്യനദികളില്‍ നിന്നുള്ള ജലം, 24 ആയുര്‍വേദ ആചാര്യന്മാര് ചേർന്ന് അഭിഷേകം ചെയ്താണ് പ്രതിമയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്.ആയുര്‍വേദത്തിലും സാംഖ്യ ശാസ്ത്രത്തിലും പ്രതിപാദിക്കുന്ന പ്രപഞ്ചത്തിന്റെ 24 തത്വങ്ങള്‍ പ്രതിനിധാനം ചെയ്താണ് പ്രതിമയുടെ ഉയരം 24 അടിയായി നിജപ്പെടുത്തിയത്. ബിജു എളവള്ളിയാണ് നിര്‍മ്മാണം.
പ്രതിമയ്ക്ക് മുന്‍പിലായി അതത് സംസ്ഥാനങ്ങളില്‍ നിന്നും ശേഖരിച്ച മണ്ണ് ഉപയോഗിച്ച് നിര്‍മ്മിക്കുന്ന ഇന്ത്യയുടെ ഭൂപടവും തയ്യാറാക്കിയിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.