ഇടതുപക്ഷത്തിനെതിരെ നടന്നത് വലിയ ക്യാമ്പയിൻ: ചേലക്കരയില്‍ എല്‍ഡിഎഫിന്റെ ഭൂരിപക്ഷം കുറഞ്ഞത് പരിശോധിക്കും,

തൃശ്ശൂർ: ചേലക്കരയില്‍ എല്‍ഡിഎഫിന്റെ ഭൂരിപക്ഷം കുറഞ്ഞത് പരിശോധിക്കുമെന്ന് ആലത്തൂർ എംപി കെ. രാധാകൃഷ്ണൻ. ചേലക്കരയിലെ ബിജെപി വോട്ട് വർധിച്ചത് പ്രത്യേക സാഹചര്യത്തിലാണെന്നും കെ.രാധാകൃഷ്ണൻ പറഞ്ഞു.

വർഗീയ വേർതിരിവ് നടത്താനുള്ള ശ്രമം നടക്കുന്നുണ്ട്. ബിജെപിയുടെ വോട്ട് ശതമാനം കൂടിയ സാഹചര്യം പരിശോധിക്കുമെന്നും രാധാകൃഷ്ണൻ വ്യക്തമാക്കി.

പാർലമെന്റ് തെരഞ്ഞെടുപ്പ് വന്നപ്പോള്‍ 28000 ആയിരുന്നു. ഇപ്പോ 33000 ലേക്ക് കൂടി. ബിജെപി കേന്ദ്ര ഭരണം ഉപയോഗിച്ചു കൊണ്ട് ആളുകളെ സ്വാധീനിക്കാൻ ശ്രമം നടത്തുന്നുണ്ട്.

വലിയ രീതിയിലുള്ള വർഗീയ വേർതിരിവ് നടത്താനുള്ള ശ്രമം നടക്കുന്നുണ്ടെന്നും അതുകൊണ്ടാണ് ബിജെപിയുടെ വോട്ട് ശതമാനം കൂടിയതെന്നു കെ രാധാകൃഷ്ണൻ പറഞ്ഞു. 

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ഉടൻ തന്നെ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് എതിരായി വലിയ ക്യാമ്പയി‍നാണ് നടത്തിയത്. അത് ബിജെപിയും യുഡിഎഫും ഡിഎംകെയും നടത്തിയെന്നും രാധാകൃഷ്ണൻ ചൂണ്ടിക്കാട്ടി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !