നേതാക്കള്‍ക്കിടയിലെ അഭിപ്രായ ഭിന്നതയില്‍ അമർഷം: ഉപതെരഞ്ഞെടുപ്പില്‍ ബിജെപി തോറ്റതിൽ മനംനൊന്ത പാര്‍ട്ടി പ്രവര്‍ത്തകൻ വീട്ടിലെ ടിവി തല്ലി തകര്‍ത്തു

വിജയപുര: ശനിയാഴ്ച ഫലം പ്രഖ്യാപിച്ച ഉപതെരഞ്ഞെടുപ്പില്‍ ബിജെപി മൂന്ന് നിയമസഭാ സീറ്റുകളിലും പരാജയപ്പെട്ടതില്‍ മനംനൊന്ത് പാർട്ടി പ്രവർത്തകൻ വീട്ടില്‍ നിന്ന് ടെലിവിഷൻ വലിച്ചെറിഞ്ഞ്, കൂറ്റൻ കല്ലുകൊണ്ട് അടിച്ചു തകർത്തു.

വിജയപുര ജില്ലയിലെ കോല്‍ഹാർ നഗരവാസിയായ വീരഭദ്രപ്പ ഭാഗി ആണ് ഈ കടുംകൈ ചെയ്തത്. പാർട്ടി നേതാക്കള്‍ക്കിടയിലെ ഐക്യമില്ലായ്മയാണ് നാണംകെട്ട തോല്‍വിക്ക് കാരണമെന്ന് വീരഭദ്രപ്പ പറയുന്നു.

അയല്‍ വീട്ടിലെ സിസിടിവി ക്യാമറയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെയാണ് സംഭവം പുറംലോകം അറിയുന്നത്, വീരഭദ്രപ്പ തൻ്റെ ടെലിവിഷൻ സെറ്റ് അഴുക്കുചാലിന് സമീപം എറിയുന്നതും പിന്നീട് അത് പാറകൊണ്ട് തകർക്കുന്നതും വീഡിയോയില്‍ കാണാം. 

പാർട്ടി നേതാക്കള്‍ക്കിടയിലെ അഭിപ്രായ ഭിന്നതയില്‍ അമർഷം പ്രകടിപ്പിച്ച വീരഭദ്രപ്പ, നേതാക്കള്‍ തമ്മിലുള്ള ഐക്യമില്ലായ്മ പാർട്ടി കേഡർക്കിടയില്‍ രോഷത്തിന് കാരണമായെന്നും പറഞ്ഞു.

പാർട്ടി ഒരു സീറ്റെങ്കിലും ജയിക്കണമായിരുന്നു. മുതിർന്നവർ പാർട്ടി നേതാക്കളുടെ യോഗം വിളിക്കണം. ഭിന്നത കാരണം പാർട്ടി പ്രവർത്തകർക്ക് ദിശാബോധമില്ലാത്ത അവസ്ഥയിലാണെന്നും അദ്ദേഹം പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.comകുരിശുപള്ളിക്ക് നേരെയും ആക്രമണം ഉണ്ടാകാം. കെട്ടിടം പൊളിച്ചവരെ അറസ്റ്റ് ചെയ്യണം | SUMITH GEORGE BJP

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

കമലേശ്വരം കേസില്‍ നിർണ്ണായക വഴിത്തിരിവ്, ഉണ്ണിക്കൃഷ്‌ണൻ ഗേ ഗ്രൂപ്പിലെ അംഗം Puthoor | Kollam ?

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !