ചേലക്കര: കേരളം ഭരിക്കുന്ന എൽഡിഎഫ് സർക്കാരിന്റെ ദുർഭരണത്തിനും, വഖഫ് വിഷയത്തിൽ യുഡിഎഫ് - എൽഡിഎഫ് കൈകോർത്ത് മുനമ്പം നിവാസികൾക്കെതിരെ സ്വീകരിച്ചിരിക്കുന്ന വഞ്ചനപരമായ നിലപാടിനുമെതിരെ ചേലക്കരയിലെ ജനാധിപത്യ വിശ്വാസികൾ എൻഡിഎ സ്ഥാനാർത്ഥിക്ക് അനുകാലമായി വിധി എഴുതുമെന്നും, ചേലക്കരയിൽ തൃശൂർ ആവർത്തിക്കുമെന്നും കേരള കോൺഗ്രസ് ഡെമോക്രാറ്റിക്ക് ചെയർമാൻ സജി മഞ്ഞക്കടമ്പിൽ പറഞ്ഞു.
എൻഡിഎ വരവൂർ പഞ്ചായത്ത് നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുക ആയിരുന്നു അദ്ധേഹം.മണ്ഡലം പ്രസിഡന്റ് ഉണ്ണിക്യഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി. മധ്യമേഘല പ്രസിഡൻ്റ് എൻ. ഹരി മുഖ്യപ്രസംഗം നടത്തി.
ചേലക്കര മണ്ഡലം എൻ ഡി എ സ്ഥാനർത്ഥി കെ ബാലകൃഷ്ണൻ, കേരള കോൺഗ്രസ് ഡെമോക്രാറ്റിക്ക് വർക്കിങ്ങ് ചെയർമാൻ ഡോ. ദിനേശ് കർത്ത, വൈസ് ചെയർമാൻ പ്രഫ. ബാലു ജി.വെള്ളിക്കര, ബി ജെ.പി. ജില്ലാ ട്രഷറർ അനീഷ്മാഷ്, കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഷാജു മഞ്ഞിലാ , ബി ജെ പി മണ്ഡലം പ്രസിഡന്റ് രാജ്കുമാർ ,തുടങ്ങിയവർ പ്രസംഗിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.