ദേവസ്വം ബോര്‍ഡ് തമ്പുരാൻ കളിക്കേണ്ട: തേക്കിന്‍കാട് മൈതാനം കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്‍റെ തറവാട്ടുസ്വത്തല്ലന്ന് തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ. ഗിരീഷ്.

തൃശൂർ: പാറമേക്കാവ് ദേവസ്വങ്ങളുടെ സ്വത്ത് കണ്ണുവച്ചാണ് കൊച്ചിൻ ദേവസ്വം ബോർഡിന്‍റെ നീക്കമെന്ന് തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ.ഗിരീഷ്.

തൃശൂർ പൂരം നടത്തിപ്പ് ഉന്നതാധികാര സമിതിയെ അംഗീകരിക്കില്ലെന്നും കൊച്ചിൻ ദേവസ്വം ബോർഡ് സ്വയം തമ്പുരാന്‍ ചമയുകയാണെന്നും തിരുമ്പാടി ദേവസ്വം ആരോപിച്ചു. 

തേക്കിന്‍കാട് മൈതാനം കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്‍റെ തറവാട്ടുസ്വത്തല്ലെന്നും കെ.ഗിരീഷ് കൂട്ടിച്ചേർത്തു. ഹൈക്കോടതിയിലെ കേസില്‍ ദേവസ്വങ്ങള്‍ കക്ഷിചേരുമെന്നും കെ.ഗിരീഷ് പറഞ്ഞു.

 പൂരം നടത്തിപ്പ് മറ്റൊരു സമിതിയെ ഏല്‍പ്പിച്ചാല്‍ അതില്‍ കൂടുതല്‍ നിയന്ത്രണം വരുമെന്ന ആശങ്കയാണ് ഇത്തരം ഒരു പ്രസ്താവനയിലേക്ക് നയിച്ചതെന്നാണ് വിവരം. തിരുവമ്പാടി ദേവസ്വത്തെ കുറ്റപ്പെടുത്തി കൊച്ചിൻ ദേവസ്വം ബോർഡ് ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. 

പാറമേക്കാവ് ദേവസ്വത്തെ കുറിച്ച്‌ വളരെ കുറച്ച്‌ പരാമർശങ്ങള്‍ മാത്രമാണ് സത്യവാങ്മൂലത്തിലുള്ളത്. ഇത് ദേവസ്വങ്ങളെ തമ്മില്‍ ഭിന്നിപ്പിക്കാനുള്ള നടപടിയുടെ ഭാഗമാണെന്നും തിരുവമ്പാടി ദേവസ്വം കുറ്റപ്പെടുത്തുന്നു.

അതേസമയം പൂരം പരിഹാര നിർദേശങ്ങളോട് തിരുവമ്പാടി ദേവസ്വം സഹകരിച്ചില്ലെന്നും പാറമേക്കാവ് നന്നായി സഹകരിച്ചെന്നും കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്‍റ് എം.കെ.സുദർശൻ അഭിപ്രായപ്പെട്ടു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !