കാത്തിരിപ്പിന് വിരാമം: 'റെയില്‍വേ ക്രോസില്ലാത്ത കേരളം; 298 മീറ്റര്‍, ചെലവ് 22.61 കോടി, ചിറങ്ങര പാലത്തിൻ്റെ ഭാരപരിശോധന നടന്നു, ഉടൻ ഉദ്ഘാടനം,

തൃശൂർ :ചിറങ്ങര റെയില്‍വേ മേലപ്പാലം ഉദ്ഘാടനത്തിന് സജ്ജമാകുന്നു. ഏറെകാലത്തെ കാത്തിരിപ്പിനൊടുവിലാണ് ചിറങ്ങര റെയില്‍വേ മേലപ്പാലം ഉദ്ഘാടനത്തിനൊരുങ്ങുന്നത്.

റെയില്‍ പാളത്തിന് മുകളില്‍ കോണ്‍ക്രീറ്റിങ് പൂര്‍ത്തിയാക്കിയ പാലത്തിന്റെ ഭാരപരിശോധന നടന്നു. റെയില്‍വേയുടേയും ആര്‍ബിഡിസിയുടേയും നേതൃത്വത്തിലാണ് സ്പാന്‍ വെയ്റ്റ് ടെസ്റ്റ് നടന്നത്. 250 ടണ്‍ ഭാരമുള്ള കോണ്‍ക്രീറ്റ് ബ്ലോക്ക് നിരത്തിയാണ് പരിശോധന നടത്തിയത്.

21 ദിവസത്തെ ക്യൂറിങ് പിരീഡ് കഴിഞ്ഞതോടെയാണ് ഭാരപരിശോധന നടത്തിയത്. ഒന്നര ദിവസത്തെ ഭാരപരിശോധനക്ക് ശേഷം കോണ്‍ക്രീറ്റ് ബ്ലോക്കുകള്‍ നീക്കം ചെയ്യും. തുടര്‍ന്ന് വാഹനങ്ങള്‍ കടത്തിവിടാൻ തുടങ്ങും.

 മേല്‍പാലത്തിന്റെ പെയിന്റിങ് പ്രവര്‍ത്തികളും, കൈവരികളിലെ വിളക്കുകളും സ്ഥാപിക്കുന്ന പ്രവര്‍ത്തികളും പൂര്‍ത്തിയായിട്ടുണ്ട്. വിളക്കുകള്‍ കത്തിക്കാനുള്ള സോളാര്‍ പാനലുകളും സ്ഥാപിച്ചിട്ടുണ്ട്. മേല്‍പാലത്തിന്റെ ഒരു ഭാഗത്ത് നടപ്പാതയും ഒരുക്കിയിട്ടുണ്ട്.

സർവ്വീസ് റോഡുകളിലേക്കുള്ള ലൈറ്റുകള്‍ സ്ഥാപിക്കല്‍, സെന്‍ട്രല്‍ സ്പാനിന്റെ പെയിന്റിങ് പ്രവര്‍ത്തികള്‍ എന്നിവയാണ് ഇനി പൂര്‍ത്തീകരിക്കാനുള്ളത്. പാലത്തിന് താഴെ ഭാഗത്ത് വാഹന പാര്‍ക്കിങ് സൗകര്യവും ഓപ്പണ്‍ ജിമ്മും ഒരുക്കാന്‍ പദ്ധതിയുണ്ട്. ചെന്നെ ആസ്ഥാനമായ കമ്പിനിക്കായിരുന്നു പാലത്തിന്റെ നിര്‍മ്മാണ ചുമതല. 

2021 ജനുവരിയിലാണ് റെയില്‍വേ മേല്‍പാലത്തിന്റെ നിര്‍മ്മാണം ആരംഭിച്ചത്. 298 മീറ്റര്‍ നീളമുള്ള പാലത്തിന് 22.61 കോടി രൂപയാണ് ചിലവ്. എംഎല്‍എ ആയിരുന്ന ബി ഡി ദേവസ്സിയുടെ പരിശ്രമം മൂലമാണ് ചിറങ്ങര റെയില്‍വേ മേല്‍പാലം കൊണ്ടുവന്നത്. ഇതിനായി കിഫ്ബി ഫണ്ടില്‍ നിന്നാണ് തുക അനുവദിച്ചത്. 

പാലത്തിന്റെ ഇരുഭാഗത്തേയും നിര്‍മ്മാണം നേര്‍ത്തെ പൂര്‍ത്തീകരിച്ചെങ്കിലും റെയില്‍വേ പാളത്തിന് മുകളിലെ നിര്‍മ്മാണം പൂര്‍ത്തീകരിക്കാന്‍ റെയില്‍വേയുടെ ഭാഗത്ത് നിന്നുണ്ടായ കാലതാമസമാണ് നിര്‍മ്മാണം വൈകാന്‍ കാരണമായത്. 

റെയില്‍വേ ക്രോസില്ലാത്ത കേരളം പദ്ധതി പ്രകാരം പണിപൂര്‍ത്തിയാകുന്ന രണ്ടാമത്തെ റെയില്‍വേ മേല്‍പാലമാണ് ചിറങ്ങരയിലേത്. റെയില്‍വേ മേല്‍പാലത്തിന്റെ നിര്‍മ്മാണം നീണ്ടപോയ സാഹചര്യത്തില്‍

പഞ്ചായത്ത് പ്രസിഡന്റ് പി സി ബിജുവിന്റെ നേതൃത്വത്തില്‍ മന്ത്രി മുഹമ്മദ് റിയാസിനെ സന്ദര്‍ശിച്ചിരുന്നു. മന്ത്രിയുടെ ഇടപെടലിനെ തുടര്‍ന്നാണ് പാലത്തിന്റെ പ്രവര്‍ത്തികള്‍ വേഗത്തിലായത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !