ഡൽഹി: 'ലെബനനിലെ പേജർ സ്ഫോടനങ്ങളില്‍ ആരോപണം ഉയർന്ന മലയാളി റിൻസൻ ജോസ് നോർവെ കമ്പിനിയില്‍നിന്നും ജോലി വിട്ടു. നോർവെയിലെ ഡിഎൻ മീഡിയ ഗ്രൂപ്പിലായിരുന്നു റിൻസൻ ജോലി ചെയ്തിരുന്നത്.
റിൻസണ്‍ ഇപ്പോള്‍ കമ്പിനിയുടെ ഭാഗമല്ലെന്ന് ഡിഎൻ മീഡിയ ഗ്രൂപ്പ് സിഇഒ അമുൻഡ് ജുവെ പ്രതികരിച്ചു.റിൻസനെ കാണാനില്ലെന്നതില്‍ ഓസ്‌ലോ പോലീസ് അന്വേഷണം തുടങ്ങിയിരുന്നു. എന്നാല്‍ കമ്പിനി അയച്ച ഇമെയിലിനോട് റിൻസൻ പ്രതികരിച്ചതോടെ പോലീസ് അന്വേഷണം അവസാനിപ്പിച്ചു.
എന്നാല്‍ ഇതേ കമ്പിനിയിലെ ജീവനക്കാരിയായിരുന്ന റിൻസന്റെ ഭാര്യ ഇപ്പോഴും ജീവനക്കാരിയാണോയെന്ന ചോദ്യത്തോട് ജുവെ പ്രതികരിച്ചില്ല.
ഹിസ്ബുല്ലയുടെ സേനാംഗങ്ങളെ ലക്ഷ്യം വച്ച് ഇസ്രയേല്‍ നടത്തിയ പേജർ ആക്രമണങ്ങളില്‍ പേജർ വാങ്ങാൻ പണം കൈമാറിയത് റിൻസന്റെ കമ്പിനി വഴിയാണെന്നാണ് അന്വേഷണ ഏജൻസികള്‍ക്കു വിവരം കിട്ടിയത്.
ഇതിനു പിന്നാലെ സെപ്റ്റംബർ 17 മുതല്‍ റിൻസനെക്കുറിച്ച് നോർവെയിലെ കമ്പിനി അധികൃതർക്കോ സുഹൃത്തുക്കള്‍ക്കോ വയനാട്ടിലെ കുടുംബത്തിനോ വിവരം ലഭിച്ചിരുന്നില്ല.
റിൻസൻ കമ്പിനിയുമായി ബന്ധപ്പെട്ടതില്‍ സന്തോഷമെന്ന് വയനാട്ടിലെ കുടുംബാംഗങ്ങള്‍ പ്രതികരിച്ചു. റിൻസൻന്റെ നോർവെയിലെ സുഹൃത്തുക്കള്‍ക്ക് ഇപ്പോഴും റിൻസൻ എവിടെയെന്നതിനെക്കുറിച്ച് സൂചനയില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.