സംസ്ഥാനത്ത് വിതരണം ചെയ്തത് 33.50 കോടി:, തൃശൂരില്‍ 12 കോടി നല്‍കി; സുരേന്ദ്രനൊപ്പം അമിത് ഷായെ കണ്ടിട്ടുണ്ട് ധര്‍മ്മരാജന്റെ മൊഴി പുറത്ത്,

തൃശൂര്‍: കൊടകര കള്ളപ്പണക്കേസില്‍ ഹവാല ഏജന്റ് ധര്‍മ്മരാജന്റെ മൊഴി പുറത്ത്. നിയമസഭ തെരഞ്ഞെടുപ്പ് കാലത്ത് ബിജെപിക്കായി കര്‍ണാടകയില്‍ നിന്നും എത്തിച്ച കള്ളപ്പണം 41.40 കോടി രൂപയാണ്.

അതില്‍ കര്‍ണാടകയില്‍ നിന്നും നേരിട്ടെത്തിച്ചത് 14.40 കോടി രൂപ. മറ്റു ഹവാല റൂട്ടു വഴി 27 കോടി രൂപയും കേരളത്തിലേക്ക് എത്തിച്ചുവെന്ന് ധര്‍മ്മരാജന്റെ മൊഴിയില്‍ പറയുന്നു

കൊണ്ടു വന്ന പണത്തില്‍ രണ്ടു സ്ഥലത്തായി 7.90 കോടി രൂപ കവര്‍ച്ച ചെയ്യപ്പെട്ടു. സേലത്ത് കവര്‍ന്നത് 4.40 കോടിയാണ്. കൊടകരയില്‍ കവര്‍ന്നത് 3.50 കോടി രൂപയുമാണ്. കേരളത്തില്‍ കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ ആകെ വിതരണം ചെയ്തത് 33.50 കോടി രൂപയാണ്. കണ്ണൂരിലേക്ക് 1.40 കോടി നല്‍കി.

കാസര്‍കോട് ഒന്നര കോടി രൂപയാണ് നല്‍കിയത്, കോഴിക്കോട് ഒരു കോടി, ആലപ്പുഴ ഒന്നര കോടി എന്നിങ്ങനെ നല്‍കി. തൃശൂരിലെത്തിച്ചത് 12 കോടി രൂപയാണ്. 10 കോടി രൂപ തിരുവനന്തപുരത്ത് എത്തിച്ചിരുന്നതായും ധര്‍മ്മരാജന്‍ ആദ്യ അന്വേഷണ ഏജന്‍സിക്ക് നല്‍കിയ മൊഴിയില്‍ വ്യക്തമാക്കുന്നു.

ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനൊപ്പം അമിത് ഷായെ കണ്ടിട്ടുണ്ട് എന്ന് ധര്‍മ്മരാജന്‍ മൊഴി നല്‍കിയതായും റിപ്പോര്‍ട്ടിലുണ്ട്

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !