തൃശൂര്‍: അഞ്ച് വര്‍ഷം ആലത്തൂര്‍ എംപിയായിട്ടും മണ്ഡലത്തില്‍ യാതൊരു വികസന പ്രവര്‍ത്തനം ചെയ്യാത്ത രമ്യ ഹരിദാസിനോടുള്ള പ്രതിഷേധ സൂചകമായാണ് മത്സരിക്കാനിറങ്ങിയത് എന്ന് അപര സ്ഥാനാര്‍ത്ഥി ഹരിദാസന്.
രമ്യ ഹരിദാസിന് ലഭിക്കേണ്ട വോട്ടുകള്‍ തെറ്റിദ്ധരിച്ച് തനിക്ക് വീഴാന്‍ വേണ്ടിയും സിപിഎമ്മിന്റെ യുആര്‍ പ്രദീപ് വിജയിക്കാനും വേണ്ടിയാണ് താന്‍ അപര സ്ഥാനാര്‍ത്ഥിയായത് എന്നും ഹരിദാസന് പറഞ്ഞു.സ്ഥാനാര്‍ത്ഥിയായതിന് പിന്നാലെ താന്‍ എവിടേക്കും ഓടി പോയിട്ടില്ല എന്നും രാവിലെ ജോലിക്ക് പോയതായിരുന്നു എന്നും ഹരിദാസന് കൂട്ടിച്ചേര്‍ത്തു. മാധ്യമപ്രവര്‍ത്തകരുടെ ശല്യം സഹിക്ക വയ്യാതെയാണ് ഇപ്പോള്‍ പ്രതികരിക്കുന്നത് എന്നും ഹരിദാസന് വ്യക്തമാക്കി. ഹരിദാസന്റെ വാക്കുകള്‍ ഇങ്ങനെയാണ്...
രാവിലെ ജോലിക്ക് പോയതായിരുന്നു. സ്വന്തം താല്പര്യ പ്രകാരമാണ് സ്ഥാനാര്‍ത്ഥിയായി നില്‍ക്കുന്നത്. സിപിഎമ്മില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇത് എന്റെ ഒരു പ്രതിഷേധമാണ്. രമ്യ ഹരിദാസ് അഞ്ച് വര്‍ഷം എംപിയായി ജയിച്ച് പോയ ആളാണ്. ഈ മണ്ഡലത്തില്‍ യാതൊരുവിധ വികസന പ്രവര്‍ത്തനങ്ങളും നടത്തിയിട്ടില്ല. ഇത് ഷെഡ്യൂള്‍ഡ് കാസ്റ്റ് മണ്ഡലമാണല്ലോ? എനിക്ക് മത്സരിക്കാമല്ലോ?
അതെന്റെ വ്യക്തിപരമായ തീരുമാനമാണ്. അതിന്റെ പേരില്‍ മാത്രം മത്സരിക്കുന്നുണ്ട്. എന്നെ കൊണ്ട് കഴിയാവുന്ന വോട്ട് പിടിക്കാം എന്നാണ് പ്രതീക്ഷിക്കുന്നത്. അച്ഛന് പ്രദീപിന് വോട്ട് കൊടുക്കും എന്ന് പറയുന്നത് അദ്ദേഹത്തിന്റെ വ്യക്തിപരമായ കാര്യമാണ്. അതൊന്നും നോക്കേണ്ട കാര്യമില്ലല്ലോ. എന്റെ വോട്ടും പ്രദീപിനായിരിക്കും. ഞാനൊരു കാര്യം പറയട്ടെ, ഇതെന്റെ പ്രതിഷേധമാണ്.
രമ്യ ഹരിദാസിനെ തോല്പിക്കാന് വേണ്ടി നിന്നതാണ് ഞാന്‍. സി ഐ ടി യു തൊഴിലാളിയാണ് ഞാന്‍. പ്രദീപേട്ടന് വേണ്ടി പ്രവര്‍ത്തിക്കാറുണ്ട്. എന്റെ പേര് ഹരിദാസന് എന്നാണ്. രമ്യ ഹരിദാസിന് ലഭിക്കേണ്ട വോട്ടുകള്‍ എനിക്ക് ലഭിക്കും. ചാനലുകാരുടെ ശല്യം സഹിക്ക വയ്യാതെയാണ് ഫ്ളക്സ് മാറ്റി വെച്ചത്. ഫ്ളക്സില്‍ ഉള്ള ചിത്രം പഴയതാണ്. എന്റെ അച്ഛന് പറഞ്ഞില്ലേ പ്രദീപേട്ടനാണ് വോട്ട് ചെയ്യുക എന്ന്.
പിന്നെ എനിക്ക് അത് നോക്കേണ്ട കാര്യമില്ലല്ലോ. സി ഐടിയുകാര്‍ എനിക്ക് വോട്ട് ചെയ്യില്ല. ഞാന്‍ ഇവിടുന്ന് മുങ്ങിയെന്ന് പറഞ്ഞുള്ള വീഡിയോ ഒക്കെ കണ്ടു. ഞാന്‍ ഈ നാട്ടില്‍ നിന്ന് എവിടേക്ക് മുങ്ങാനാണ്. പ്രദീപേട്ടന് വോട്ട് ചോദിച്ച് ഞാനിറങ്ങും,' ഹരിദാസന് പറയുന്നു. കുടം ചിഹ്നത്തിലാണ് ഹരിദാസന് മത്സരിക്കുന്നത്. പോളിംഗ് മെഷീനില്‍ ആറാമതായാണ് ഹരിദാസന്റെ പേരുള്ളത്.
തുടര്‍ച്ചയായി ആറ് തവണ എല്‍ഡിഎഫ് ജയിച്ച് വരുന്ന മണ്ഡലമാണ് ചേലക്കര. ലോക്സഭാ തിരഞ്ഞെടുപ്പില്‍ സിറ്റിംഗ് എംഎല്‍എയും മന്ത്രിയുമായിരുന്ന രാധാകൃഷ്ണന് ആലത്തൂരില്‍ നിന്ന് ജയിച്ചതോടെയാണ് ചേലക്കര ഉപതിരഞ്ഞെടുപ്പിലേക്ക് കടന്നത്. 2016 ല്‍ ചേലക്കരയില്‍ നിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളയാളാണ് സിപിഎം സ്ഥാനാര്‍ത്ഥി യുആര്‍ പ്രദീപ്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.