തിരുവള്ളുവർ പ്രതിമയുടെ രജതജൂബിലി: കന്യാകുമാരിയിൽ പത്തുകോടിയുടെ നവീകരണ പ്രവർത്തനങ്ങൾ,

നാഗർകോവിൽ : തിരുവള്ളുവർ പ്രതിമയുടെ രജതജൂബിലി ആഘോഷങ്ങളുമായി ബന്ധപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി കന്യാകുമാരി സന്ദർശിക്കുന്നതിന്റെ ഭാഗമായി പത്തുകോടിയുടെ നവീകരണ പ്രവർത്തനങ്ങൾ നടത്തുന്നു.

ഡിസംബർ 31-ന് കന്യാകുമാരിയിൽ എത്തുന്ന മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ ജനുവരി ഒന്നിനും കന്യാകുമാരിയിൽ ഉണ്ടാകും. വിവിധ പദ്ധതികളുടെ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിക്കും.

മുഖ്യമന്ത്രി കന്യാകുമാരിയിൽ എത്തുന്നതിന്റെ ഭാഗമായി കന്യാകുമാരിയുടെ മുഖച്ഛായ മാറ്റുന്ന രീതിയിലുള്ള നവീകരണ പ്രവർത്തനങ്ങളാണ് നടക്കുന്നത്. ഒന്നരക്കോടിയോളം ചെലവിൽ വിവിധ ഭാഗങ്ങളിൽ വൈദ്യുത വിളക്കുകൾ സ്ഥാപിക്കും. 44 ലക്ഷം ചെലവിൽ പാർക്കും, റോഡുകളുടെ നവീകരണവും നടത്തി പുതിയ കവാടങ്ങളും സ്ഥാപിക്കും.

ഗാന്ധിമണ്ഡപത്തിൽ 50 ലക്ഷം ചെലവിൽ നവീകരണ പ്രവർത്തനങ്ങൾ തുടങ്ങി.ബോട്ട് സർവീസിനുള്ള ടിക്കറ്റ് കൗണ്ടർ നവീകരിക്കാൻ ഒരു കോടി അനുവദിച്ചിട്ടുണ്ട്. കന്യാകുമാരി പഞ്ചായത്ത് ഫണ്ടും, പ്രത്യേക ഫണ്ടുകളും ഉപയോഗിച്ചാണ് നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !