പശുക്കളുമായി റോഡ് മുറിച്ച്‌ കടക്കുന്നതിനിടെ അമിതവേഗത്തിലെത്തിയ കാര്‍ പാഞ്ഞുകയറി; 5 സ്ത്രീകള്‍ക്ക് ദാരുണാന്ത്യം, അന്വേഷണം,

ചെന്നൈ: തമിഴ്നാട് ചെങ്കല്‍പ്പെട്ടില്‍ വാഹനാപകടത്തില്‍ 5 സ്ത്രീകള്‍ക്ക് ദാരുണാന്ത്യം. അമിതവേഗത്തില്‍ എത്തിയ കാർ ഇടിച്ചാണ് സ്ത്രീകള്‍ മരിച്ചത്.

ലോകമ്മാല്‍, വിജയ, യെശോദ, ആനന്ദമ്മാള്‍, ഗൗരി എന്നിവരാണ് മരിച്ചത്. ചെന്നൈ മാമല്ലപുരത്താണ് അപകടമുണ്ടായത്. പശുക്കളുമായി സ്ത്രീകള്‍ റോഡ് മുറിച്ച്‌ കടക്കുന്നതിനിടെയാണ്‌ അപകടം ഉണ്ടായത്. 

ഇവർക്കിടയിലേക്ക് കാർ പാഞ്ഞുകയറുകയായിരുന്നു. ചെന്നൈയില്‍ നിന്ന് മഹാബലിപുരത്തേക്ക് പോവുകയായിരുന്നു കാർ.

സംഭവ സ്ഥലത്തുവെച്ചു തന്നെ അഞ്ചുപേരും മരിച്ചു. പൊലീസും നാട്ടുകാരും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ആരേയും രക്ഷിക്കാനായില്ല. അതേസമയം, വാഹനം ഓടിച്ച യുവാവിനെ നാട്ടുകാർ കയ്യേറ്റം ചെയ്തു.
യുവാവ് മദ്യപിച്ചിരുന്നതായി പൊലീസ് പറയുന്നു. മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റും. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !