ആത്മഹത്യ പോഡ് ഉപയോഗിച്ച്‌ ആദ്യ ആത്മഹത്യ; സ്ത്രീയുടെ കഴുത്ത് ഞെരിച്ച നിലയില്‍, ഒരു അറസ്റ്റ്

സ്വിറ്റ്സര്‍ലാന്‍ഡ്: 1985 മുതല്‍ സ്വിറ്റ്സര്‍ലാന്‍ഡില്‍ നിയമവിധേയമായി ആത്മഹത്യ ചെയ്യാനുള്ള അനുമതിയുണ്ട്. 'അസിസ്റ്റഡ് സൂയിസൈഡ്' എന്ന് അറിയപ്പെടുന്ന ഇത്തരം ആത്മഹത്യയ്ക്ക് സര്‍ക്കാര്‍ തലത്തില്‍ അനുമതി ലഭിക്കാന്‍,

ആത്മഹത്യയ്ക്ക് തയ്യാറാകുന്ന രോഗിക്ക് സാധാരണ ജീവിതത്തിലേക്ക് തിരിച്ച്‌ വരാന്‍ പറ്റാത്ത തരത്തിലുള്ള എന്തെങ്കിലും മാരകമായ രോഗമോ മറ്റോ ബാധിച്ചിരിക്കണം.

അത്തരം മാരക രോഗം ബാധിച്ച രോഗികളെ ആത്മസഹത്യയ്ക്ക് സഹായിക്കാനായി സ്വിറ്റസര്‍ലാന്‍റില്‍ ചില സന്നദ്ധ സംഘടനകളുടെ സഹായം പോലും ലഭിക്കും. 

എന്നാല്‍, കഴിഞ്ഞ സെപ്തംബറില്‍ അത്തരത്തില്‍ ആത്മഹത്യ ചെയ്ത ഒരു സ്ത്രീയുടെ മരണത്തിലെ ദുരൂഹതയെ തുടര്‍ന്ന് ആത്മഹത്യ പോഡ് സജ്ജീകരിച്ച ഡോ.ഫ്ലോറിയൻ വില്ലറ്റിനെ പോലീസ് അറസ്റ്റ് ചെയ്തു.

സ്വിറ്റ്സർലൻഡില്‍ ആദ്യമായിട്ടാണ് കഴിഞ്ഞ സെപ്തംബര്‍ 23 ന്, 64 കാരിയായ അമേരിക്കൻ സ്ത്രീ 'ആത്മഹത്യാ പോഡ്' ഉപയോഗിച്ച്‌ മരണത്തിന് കീഴടങ്ങിയത്. എന്നാല്‍ മരണാനന്തരം അവരുടെ ശരീരം പരിശോധിച്ചപ്പോള്‍ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തിയ രീതിയിലുള്ള പാടുകള്‍ ഫോറൻസിക് ഡോക്ടർ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. 

ഇത് 'ബോധപൂര്‍വ്വമായ നരഹത്യ'യാണെന്ന് അധികൃതര്‍ സംശയിക്കുന്നു. ദി ലാസ്റ്റ് റിസോർട്ടാണ് ഈ ആത്മഹത്യാ ഉപകരണം അവതരിപ്പിച്ചത്. സീല്‍ ചെയ്ത പ്രത്യേക അറയിലേക്ക് നൈട്രജൻ വാതകം കടത്തിവിട്ട് ആളുകളെ മരിക്കാന്‍ അനുവദിക്കുന്നതാണ് ആത്മഹത്യാ പോഡിന്‍റെ രീതി.

തലയോട്ടിയില്‍ ഗുരുതരമായ ഓസ്റ്റിയോമൈലൈറ്റിസ് രോഗം ബാധിച്ച സ്ത്രീയായിരുന്നു ആത്മഹത്യ തെരഞ്ഞെടുത്തത്. ചില ദിവസങ്ങളില്‍ ബാത്ത്റൂമില്‍ പോകാനോ അനങ്ങാനോ പോലും കഴിയാത്ത കടുത്ത തലവേദനയാണ് കഴിഞ്ഞ രണ്ട് വര്‍ഷമായി ഇവര്‍ അനുഭവിച്ച്‌ കൊണ്ടിരുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

കാര്യമായ മരുന്നുകള്‍ ഈ രോഗത്തിന് കണ്ടെത്തിയിട്ടില്ല. അതേ തുടര്‍ന്നാണ് അവര്‍ സ്വിറ്റസര്‍ലാന്‍ഡിലെ നിയമപരമായ ആത്മഹത്യ തെരഞ്ഞെടുത്തതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഓസ്ട്രേലിയൻ ഡോക്ടറും ഭൗതികശാസ്ത്രജ്ഞനുമായ ഫിലിപ്പ് നിറ്റ്ഷ്കെയാണ് അവർ ഉപയോഗിച്ച ആത്മഹത്യാ പോഡ് രൂപകല്‍പ്പന ചെയ്തത്. ഇത് സ്വിറ്റസര്‍ലാന്‍ഡില്‍ ഉപയോഗിക്കുന്നതാകട്ടെ ദി ലാസ്റ്റ് റിസോർട്ട് എന്ന സംഘടനയും. ദി ലാസ്റ്റ് റിസോർട്ടിന്‍റെ പ്രസിഡന്‍റ് ഡോ.ഫ്ലോറിയൻ വില്ലറ്റിന്‍റെ സാന്നിധ്യത്തിലായിരുന്നു അവര്‍ ആത്മഹത്യ ശ്രമം നടത്തിയെതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സ്ത്രീ

ഉപകരണത്തിന്‍റെ ബട്ടന്‍ അമര്‍ത്തുമ്പോള്‍ താന്‍ മാത്രമാണ് ഒപ്പം ഉണ്ടായിരുന്നതെന്നും യന്ത്രം ശരിയായി പ്രവര്‍ത്തിക്കുന്നുണ്ടോയെന്ന് അറിയാനായി താന്‍ പലതവണ അത് തുറന്നതായും ബട്ടന്‍ അമർത്തി 30 സെക്കന്‍റിന് ശേഷം അവര്‍ക്ക് ബോധം നഷ്ടപ്പെട്ടെന്നും അദ്ദേഹം പോലീസിനോട് പറഞ്ഞു.

ഏതാണ്ട് രണ്ടര മിനിറ്റിന് ശേഷം അവരുടെ ശരീരം വേദന അനുഭവിക്കുന്നതായി കണ്ടു. നൈട്രജന്‍ ഉപയോഗിച്ചുള്ള മരണങ്ങളില്‍ ഇത് സാധാരണമാണ്. ബോധം നഷ്ടമായി കുറച്ച്‌ നേരം കഴിഞ്ഞാല്‍ മാത്രമാണ് ഹൃദയം പൂര്‍ണ്ണമായും മിടിക്കാതെയാകൂ. 

എന്നാല്‍, യുവതിയുടെ കഴുത്തില്‍ കണ്ടെത്തിയ പാടുകള്‍ പോലീസില്‍ സംശയം ജനിപ്പിച്ചു. ഉപകരണം കൃത്യമായി പ്രവര്‍ത്തിക്കാതായപ്പോള്‍ അവരെ കഴുത്ത് ഞെരിച്ച്‌ കൊന്നതാകാമെന്നാണ് പോലീസിന്‍റെ സംശയം. അതേസമയം ഇത് സ്ഥിരീകരിക്കാന്‍ ഔദ്യോഗിക പോസ്റ്റ്മോർട്ടം റിപ്പോർട്ടുകളൊന്നുമില്ല. 

എന്നാല്‍, കഴുത്തിലെ പാടുകള്‍ രണ്ട് വർഷമായി അവർ അനുഭവിക്കുന്ന ഗുരുതരമായ ആരോഗ്യ അവസ്ഥയുമായി ബന്ധപ്പെട്ടിരിക്കാമെന്ന് ഡച്ച്‌ വാർത്താ ഏജന്‍സിയായ ഡി വോള്‍ക്സ്ക്രാന്‍റ് റിപ്പോര്‍ട്ട് ചെയ്തു. ബാക്ടീരിയ അല്ലെങ്കില്‍ ഫംഗസ് മൂലമുണ്ടാകുന്ന അസ്ഥി മജ്ജയുടെ അണുബാധയായ ഓസ്റ്റിയോമൈലിറ്റിസാണ് സ്ത്രീയുടെ രോഗം.


ഇത് കഴുത്തില്‍ സമാനമായ അടയാളങ്ങള്‍ക്ക് കാരണമായേക്കാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 1985 മുതല്‍ 2014 വരെയുള്ള വർഷങ്ങള്‍ക്കിടെയില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 3,666 പേരാണ് അസിസ്റ്റഡ് ആത്മഹത്യ തെരഞ്ഞെടുത്തതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !