ദുരിതമീയാത്ര; ടാപ്പില്ലാത്ത വൃത്തിഹീനമായ ശുചിമുറി; മഴ പെയ്താല്‍ പാര്‍ക്കിംഗ് ഗ്രൗണ്ട് ചളിക്കുളം; നിലയ്‌ക്കലില്‍‌ ശബരിമല തീര്‍ത്ഥാടകര്‍ക്ക് ദുരിതം,

ശബരിമല: തീർത്ഥാടകർക്ക് നിലയ്‌ക്കലില്‍ ദുരിതം. ടാപ്പുകളില്ലാത്ത വൃത്തിഹീനമായ ശുചിമുറികള്‍ ഉപയോഗിക്കേണ്ട ഗതികേടിലാണ് ഭക്തർ.

ബക്കറ്റില്‍ വെള്ളം എടുത്താണ് ഇവിടെയെത്തുന്നവർ പ്രാഥമികകൃത്യങ്ങള്‍ നടത്തുന്നത്. ടാപ്പും മറ്റ് സൗകര്യങ്ങളുമില്ലെങ്കിലും പൈസ ഈടാക്കുന്നതില്‍ ഒരു കുറവുമില്ലെന്ന് തീർത്ഥാടകർ ആരോപിക്കുന്നു. 

കുറ്റിയും കൊളുത്തും പോലുമില്ലാത്ത വാതിലുകളാണ് ഉള്ളതെന്നും ലവലേശം വൃത്തിയില്ലെന്നും ഭക്തർ ആരോപിക്കുന്നു. ഇതിന് പുറമേ നിലയ്‌ക്കലിലേ പാർ‌ക്കിംഗ് ഗ്രൗണ്ടിലും സ്ഥിതി രൂക്ഷമാണ്. മഴയൊന്ന് ചാറിയാല്‍ പാർക്കിംഗ് ഗ്രൗണ്ട് ചളിക്കുളമാകും. 

ചളിയില്‍ താഴ്ന്ന വാഹനങ്ങള്‍ സ്റ്റാർട്ട് ചെയ്യാൻ പോലും ബുദ്ധിമുട്ടുകയാണ്. ചിലയിടത്ത് അറ്റകുറ്റപ്പണികള്‍ക്കായി എത്തിച്ചിരിക്കുന്ന മെറ്റലുകള്‍ കൂട്ടിയിട്ടിരിക്കുകയാണ്. 

ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കിയെന്ന് സർക്കാരും ദേവസ്വം ബോർഡും അവകാശവാദങ്ങള്‍ ഉന്നയിക്കുന്നതിനിടയില്‍ ഓരോ ഭക്തനും നരകയാതനയാണ് നല്‍കുന്നത്.

ചെറുവാഹനങ്ങള്‍ പോലും പമ്പയിലേക്ക് കടത്തി വിടാത്ത അവസ്ഥയാണുള്ളതെന്ന് ഭക്തർ‌ പറയുന്നു. ഇതിന് പുറമേ കൊള്ള നിരക്കാണ് നിലയ്‌ക്കലില്‍ പാർക്കിംഗ് ഫീസിന്റെ മറവില്‍ ഈടാക്കുന്നത്.

26 സീറ്റോ അതിലധികമോ ഉള്ള ബസുകള്‍ക്ക് 100 രൂപയാണ് പാർക്കിംഗ് ഫീസ്. ഫാസ്റ്റ് ടാഗ് ഇല്ലെങ്കില്‍ 25 ശതമാനം അധികം നല്‍കണം. ഇതോടെ ഫീസ് 125 രൂപയായി ഉയരും. എല്ലാ വാഹനങ്ങള്‍ക്കും ഇതേ നിബന്ധന ബാധകമാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !