ഒഡീഷ: ഒഡിഷയിലെ ബാലസോറില്‍ ഹൈദരാബാദ് - ഒഡീഷ സംയുക്ത പൊലീസ് സംഘം നടത്തിയ തെരച്ചിലില്‍ ചാണക കൂമ്പാരത്തില്‍ നിന്നും 20 ലക്ഷം രൂപ കണ്ടെടുത്തു.
ശനിയാഴ്ചയാണ് സംഭവം. ഒഡിഷയിലെ ബദാമന്ദാരുണി ഗ്രാമത്തില്‍ നിന്നാണ് പണം കണ്ടെടുത്തത്. ഹൈദരാബാദിലെ ഒരു ആഗ്രോ ബേസ്ഡ് കമ്പിനിയില്‍ നടന്ന തട്ടിപ്പുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായാണ് ഹൈദരാബാദ് പൊലീസ് ഒഡിഷയിലെത്തിയത്.കമ്പിനിയിലെ ജീവനക്കാരനായ ഗോപാല്‍ ബെഹ്റ, കമ്പിനി ലോക്കറില്‍ നിന്നും ഇരുപത് ലക്ഷം രൂപ മോഷ്ടിച്ച് സഹോദരി ഭര്‍ത്താവ് രബീന്ദ്ര ബെഹ്റ വഴി തന്റെ ഗ്രാമത്തിലേക്ക് കടത്തുകയായിരുന്നു.
സംഭവത്തില്‍ പരാതി ലഭിച്ചതിനെ തുടര്‍ന്ന് ഹൈദരാബാദ് പൊലീസ് അന്വേഷണത്തിനായി രബീന്ദ്രയുടെ വീട്ടിലെത്തി. തെരച്ചിലിലാണ് ചാണക കൂമ്പാരത്തില്‍ നിന്നും പണം പിടിച്ചെടുത്തത്.
ഗോപാലും രബീന്ദ്രയും ഇപ്പോള്‍ ഒളിവിലാണ്. സംഭവത്തില്‍ ഇവരുടെ ഒരു ബന്ധുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.