ശബരിമല സന്നിധാനത്ത് അയ്യപ്പ ഭക്തരുടെ മനം കവർന്ന് കുഞ്ഞുമാളികപ്പുറം. എട്ട് മാസം പ്രായമുള്ള ഇതള്‍ ചോറൂണിനായാണ് അയ്യന്റെ സന്നിധിയിലെത്തിയത്.
മരം കോച്ചുന്ന തണുപ്പിനെ പോലും വകവയ്ക്കാതെ അച്ഛനൊപ്പമാണ് കുഞ്ഞുമാളികപ്പുറം സന്നിധാനത്തെത്തിയത്. തിരക്കിനിടയിലും മുട്ടില്‍ ഇഴയുന്ന ഇതളാണ് ശബരിമലയിലെ താരം. ശബരിമലയില്‍ പ്രതിദിനം നിരവധി കുഞ്ഞുങ്ങളാണ് ചോറൂണിനായി എത്തുന്നത്. എല്ലാ ദിവസവും ഉഷപൂജയ്ക്ക് ശേഷമാണ് ചോറൂണ് നടക്കുന്നത്.സന്നിധാനത്തെ കൊടിമരത്തിന് സമീപമാണ് ചോറൂണ് നടക്കുന്നത്. റാക്ക് ഇലയിലാണ് കുഞ്ഞുങ്ങള്‍ക്ക് പായസവും ചോറും നല്‍കുന്നത്. ഉഷപൂജയ്ക്ക് നേദിച്ച പായവസും ചോറും ഉപ്പും പുളിയുമാകും നല്‍കുന്നത്.തണുപ്പും തിരക്കുമൊക്കെ സഹിക്കാം അയ്യപ്പാ: സന്നിധാനത്ത് അയ്യപ്പ ഭക്തരുടെ മനം കവര്‍ന്ന് കുഞ്ഞുമാളികപ്പുറം,
0
വ്യാഴാഴ്ച, നവംബർ 28, 2024
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.