റാഞ്ചി: ഝാർഖണ്ഡിന്റെ 14-മത് മുഖ്യമന്ത്രിയായി ഹേമന്ദ് സോറൻ ഇന്ന്(വ്യാഴാഴ്ച) സത്യപ്രതിജ്ഞ ചെയ്യും.
കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, എൻ.സി.പി അധ്യക്ഷൻ ശരദ് പവാർ, ബംഗാള്‍ മുഖ്യമന്ത്രി മമത ബാനർജി, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ, ഹിമാചല്‍ മുഖ്യമന്ത്രി സുഖ്വീന്ദർ സിങ് സുകു അടക്കമുള്ള പ്രതിപക്ഷ നിരയിലെ പ്രധാന നേതാക്കളെല്ലാം സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കുംഝാർഖണ്ഡ് മുഖ്യമന്ത്രിയായുള്ള ഹേമന്ദ് സോറന്റെ നാലാമൂഴമാണിത്. വൈകീട്ട് നാല് മണിക്ക് ഗവർണർ സന്തോഷ് കുമാർ ഗംഗ്വാർ സത്യവാചകം ചൊല്ലിക്കൊടുക്കും.
ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ 39,791 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ബിജെപിയുടെ ഗാംലിയേല്‍ ഹെംബ്രോമിനെ പരാജയപ്പെടുത്തിയാണ് സോറൻ ബർഹൈത്ത് മണ്ഡലം നിലനിർത്തിയത്.81 അംഗ നിയമസഭയില്‍ 56 സീറ്റുകള്‍ നേടി ജെഎംഎം സഖ്യം വിജയം നേടിയപ്പോള്‍ ബിജെപിയുടെ എൻഡിഎ സഖ്യം 24 സീറ്റുകളില്‍ ഒതുങ്ങി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.