പമ്പ: ശബരിമലയില്‍ എത്തുന്ന തീർത്ഥാടകർ യാത്രാ മധ്യേ വന്യമൃഗങ്ങള്‍ക്ക് ഭക്ഷണ സാധനങ്ങള്‍ യാതൊരു കാരണവശാലും നല്‍കാൻ പാടില്ലെന്ന് വനംവകുപ്പ് അധികൃതർ അറിയിച്ചു.
വഴിയിലുടനീളം ഇത് സംബന്ധിച്ച അറിയിപ്പ് ബോർഡുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ചിലർ ഇത് ലംഘിക്കുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. വന്യമൃഗങ്ങള്‍ക്ക് ഭക്ഷണം നല്‍കുമ്പോള്‍ ചില മൃഗങ്ങള്‍ ആക്രമണകാരികളാകാൻ സാധ്യതയുണ്ട്.കൂടാതെ ഭക്ഷണ അവശിഷ്ടങ്ങളും പൊതികളും അലക്ഷ്യമായി വലിച്ചെറിയാൻ പാടില്ലെന്നും നിർദേശമുണ്ട്. പ്ലാസിറ്റിക് കവറുകള്‍ മൃഗങ്ങള്‍ ഭക്ഷിക്കാൻ ഇടയായാല്‍ അവ മരണപ്പെടാൻ സാധ്യതയുണ്ട്. അതിനാല്‍ ഭക്ഷണാവശിഷ്ടങ്ങള്‍ വേസ്റ്റ് ബിന്നുകളില്‍തന്നെ നിക്ഷേപിക്കണമെന്നും വനംവകുപ്പ് അധികൃതർ അഭ്യർത്ഥിച്ചു.
അതേസമയം, ശബരിമലയില്‍ തീർത്ഥാടക പ്രവാഹം. ശബരിമലയില്‍ ഇതുവരെ എത്തിയ തീർത്ഥാടകരുടെ എണ്ണം എട്ടര ലക്ഷം കടന്നു. ഇന്നലെ മാത്രം 75,458 തീർഥാടകരാണ് മല ചവിട്ടിയത്.കഴിഞ്ഞ ദിവസം മല ചവിട്ടിയവരില്‍ 12471 തീർത്ഥാടകർ സ്പോട്ട് ബുക്കിംഗ് മുഖേനെ എത്തിയവരായിരുന്നു. ശബരിമലയില്‍ എത്തുന്ന എല്ലാർക്കും ദർശനം ഉറപ്പാക്കും എന്ന് ദേവസ്വം വകുപ്പ് അറിയിച്ചിരുന്നു.
ശബരിമല തീർഥാടനത്തോടനുബന്ധിച്ച് ഇത്തവണ ഒരുക്കിയത് പരാതികള്‍ക്ക് ഇട നല്‍കാത്ത സജ്ജീകരണങ്ങളെന്നും തീർഥാടകരില്‍ നിന്നും ലഭിക്കുന്ന സംതൃപ്തിയാർന്ന പ്രതികരണങ്ങള്‍ അതിൻ്റെ തെളിവാണെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് പി.എസ് പ്രശാന്ത് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.