പത്തനംതിട്ട: ശബരിമലയില്‍ പതിനെട്ടാം പടിക്ക് മുൻപില്‍ മേല്‍ക്കൂര നിർമിക്കുന്നതിനായി സ്ഥാപിച്ച തൂണുകള്‍ പൊളിച്ചു മാറ്റണമെന്ന ആവശ്യം ശക്തം.
ദീർഘവീക്ഷണം ഇല്ലാതെ നിർമ്മിച്ച തൂണുകള്‍ പടി കയറുന്നതിന് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായാണ് ഭക്തരുടെ പരാതി. തൂണുകള്‍ പോലീസുകാരുടെ ജോലിയെയും ബാധിക്കുന്നുണ്ട്മേല്ക്കൂരയുടെ ഭാഗമായി ആറ് തൂണുകള്‍ സ്ഥാപിച്ചിട്ട് നാളുകള്‍ ഏറെയായി. പതിനെട്ടാം പടി കയറുന്ന ഭക്തർക്കും, ഭക്തരെ പടി കയറ്റി വിടുന്ന പോലീസ് ഉദ്യോഗസ്ഥർക്കും ഒരുപോലെ പ്രശ്‌നം സൃഷ്ടിക്കുകയാണ് ഈ കല്‍ത്തൂണുകള്‍.
നേരത്തെ പതിനെട്ടാം പടിയുടെ ഒരു ഭാഗത്ത് നിന്നും ഇരുന്നും പോലീസ് ഉദ്യോഗസ്ഥർ അനായാസം ഭക്തരെ വേഗത്തില്‍ പടി കയറ്റി വിട്ടിരുന്നു. കല്‍ത്തൂണുകള്‍ സ്ഥാപിക്കപ്പെട്ടതോടെ പോലീസുകാർക്ക് സൗകര്യമായി നിന്ന് ജോലി ചെയ്യാൻ സാധിക്കുന്നില്ല.
തിരക്ക് വർദ്ധിക്കുന്ന സാഹചര്യങ്ങളില്‍ ഇത് വലിയ ബുദ്ധിമുട്ടാണ് ഭക്തർക്ക് ഉണ്ടാക്കുന്നത്. പതിനെട്ടാംപടി കയറ്റം സാവധാനത്തില്‍ ആയാല്‍ ക്യൂ നീളുകയും മണിക്കൂറുകളോളം ഭക്തർക്ക് ദർശനത്തിനായി കാത്തു നില്‍ക്കേണ്ടിയും വരും.
ഈ തൂണുകള്‍ പതിനെട്ടാം പടിയുടെ ദൃശ്യഭംഗി മറക്കുന്നു എന്ന പരാതിയും നേരത്തെ ഉയർന്നിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.