പാലാ: ഭാരതീയ വിദ്യാനികേതൻ കോട്ടയം ജില്ലാ കലാമേള "വേദിക 2024" നവംബർ 15, 16 വെള്ളി ശനി ദിവസങ്ങളിൽ ഐങ്കൊമ്പ് അംബികാ വിദ്യാഭവൻ സെക്കൻഡറി സ്കൂളിൽ നടക്കും.
താളമേള വിസ്‌മയങ്ങളുടെ മഹനീയ വേദിയായി മാറുന്ന ജില്ലാ കലാമേളയ്ക്ക് ആതിഥ്യമരുളാൻ അംബികാ വിദ്യാഭവൻ ഒരുങ്ങികഴിഞ്ഞതായി ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.കലാമേളയുടെ ലോഗോ പ്രകാശനം പ്രശസ്‌ത സിനിമാതാരവും ലോകക്സഭാംഗവുമായ ശ്രീ. സുരേഷ് ഗോപി നിർവഹിച്ചിരുന്നു. നവംബർ 15 വെള്ളിയാഴ്‌ച രാവിലെ കോട്ടയം ലോക്സഭാ മെമ്പർ അഡ്വ. കെ ഫ്രാൻസിസ് ജോർജ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. പ്രശസ്‌ത സിനിമാതാരം ശ്രീ. പ്രശാന്ത് മുരളി കലാമേളയുടെ ഉദ്ഘാടനം നിർവഹിക്കും.
നിരവധി വർഷങ്ങളായി മറ്റു കലാമേളകളിൽ നിന്നും വ്യത്യസ്‌തമായി യോഗചാപ് ഉൾപ്പെടെയുള്ള കലാപ്രകടനങ്ങളുടെ വേദിയായി മാറുന്ന വിദ്യാനികേതൻ കലാമേള ശ്രദ്ധയാകർഷിക്കാറുണ്ട്. അമ്പതിൽപരം സ്‌കൂളുകളിൽ നിന്നായി രണ്ടായിരത്തോളം കുട്ടികൾ അവരുടെ കലാമികവുകൾ രണ്ടുദിവസങ്ങളായി പ്രകടിപ്പിക്കുന്ന കലാമേളയ്ക്കായി 15 ഓളം സ്റ്റേജുകളാണ് ഒരുക്കുന്നത്.
വിവിധരംഗങ്ങളിൽ പ്രഗൽഭരായ വിധികർത്താക്കളാണ് കുട്ടികളുടെ കലാപ്രകടനം വിലയിരുത്തുന്നത്. പൂർണ്ണമായും ഹരിത പെരുമാറ്റച്ചട്ടം പാലിച്ചായിരിക്കും കലാമേള സംഘടിപ്പിക്കുകയെന്ന് ഭാരവാഹികളായ ഭാരതീയ വിദ്യാനികേതൻ സംസ്ഥാന വൈസ് പ്രസിഡന്റ് ശ്രീമതി എം എസ് ലളിതാംബിക, ജില്ലാ കലാമേള പ്രമുഖ് കെ എൻ പ്രശാന്ത് നന്ദകുമാർ , സ്വാഗതസംഘം ചെയർമാൻ ശ്രീ. ടി.എൻ സുകുമാരൻ നായർ,
അംബികാ വിദ്യാഭവൻ പ്രിൻസിപ്പൽ ശ്രീ. സി.എസ് പ്രദീഷ്, കലാമേള ജനറൽ കൺവീനർ ശ്രീ. പി എൻ സൂരജ്‌കുമാർ, പി റ്റി എ പ്രസിഡന്റ് പ്രശാന്ത് നന്ദകുമാർ, സെക്രട്ടറി രതീഷ് കിഴക്കേപറമ്പിൽ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.