ന്യൂഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്രം അടക്കം ഹിന്ദു ആരാധനാലയങ്ങള്‍ ആക്രമിക്കുമെന്ന് ഖലിസ്ഥാന്‍ വിഘടനവാദികളുടെ ഭീഷണി. ഖലിസ്ഥാന്‍ വിഘടനവാദി നേതാവ് ഗുര്‍പത്വന്ത് സിങ് പന്നൂന്‍ ആണ് ഭീഷണി മുഴക്കിയത്.
ഈ മാസം 16,17 തീയതികളില്‍ ആക്രമണം ഉണ്ടാകുമെന്നാണ്, സിഖ്സ് ഫോര്‍ ജസ്റ്റിസ് പുറത്തു വിട്ട വീഡിയോയില്‍ പറയുന്നത്.കാനഡയിലെ ബ്രാംപ്ടണില്‍ റെക്കോര്‍ഡ് ചെയ്ത വീഡിയോയിലാണ് ഹിന്ദു ആരാധനാലയങ്ങള്‍ക്ക് നേരെ ആക്രമണം ഉണ്ടാകുമെന്ന് ഭീഷണി മുഴക്കിയിട്ടുള്ളത്. അക്രമ ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന്റെ ജന്മസ്ഥലമായ അയോധ്യയുടെ അടിത്തറ ഞങ്ങള്‍ ഇളക്കും
എന്നാണ് പന്നൂന്‍ വീഡിയോയില്‍ പറയുന്നത്. ഈ വര്‍ഷം ജനുവരിയില്‍ രാമക്ഷേത്രത്തിന്റെ ഉദ്ഘാടന വേളയില്‍ പ്രധാനമന്ത്രി മോദി അവിടെ പ്രാര്‍ത്ഥിക്കുന്ന ചിത്രങ്ങളും വീഡിയോയിലുണ്ട്.
ഹിന്ദു ക്ഷേത്രങ്ങള്‍ക്ക് നേരെയുള്ള ഖലിസ്ഥാനി ആക്രമണങ്ങളില്‍ നിന്ന് മാറിനില്‍ക്കണമെന്ന് കാനഡയിലെ ഇന്ത്യക്കാര്‍ക്ക് പന്നൂന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നേരത്തെ, നവംബര്‍ 1നും 19നും ഇടയില്‍ എയര്‍ ഇന്ത്യ വിമാനങ്ങളില്‍ യാത്ര ചെയ്യരുതെന്ന് പന്നു മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഇന്ത്യന്‍ നയതന്ത്രജ്ഞര്‍ക്കെതിരെ അക്രമം നടത്താനും പന്നു ആഹ്വാനം ചെയ്തിരുന്നു. പ്രത്യേക സിഖ് രാഷ്ട്രം എന്ന ലക്ഷ്യത്തോടെ പന്നുവിന്റെ നേതൃത്വത്തിൽ എസ്എഫ്ജെ നിരന്തരമായി ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുവരികയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.