പാലാ: പ്രിയങ്കാ ഗാന്ധിക്കെതിരെ വയനാട് ഉപതെരെഞ്ഞെടുപ്പിൽ മത്സരിച്ച പാലാ സ്വദേശിയായ ഓട്ടോ ഡ്രൈവർ സന്തോഷ് പുളിക്കൻ വളരെ സന്തോഷത്തിലാണ്.
കാരണം വയനാട്ടിൽ ബിജെപിക്ക് താഴെ നാലാം സ്ഥാനത്ത് വന്നതിലാണ് സന്തോഷ് പുളിക്കന് സന്തോഷം അടക്കാനാവാത്തത്. ഞാൻ ഓട്ടോയിടിച്ചല്ല മരിച്ചത് ബി.എം ഡബ്ളിയു ഇടിച്ചാണ് മരിച്ചതെന്ന ഉഴവൂർ വിജയൻ വാക്കുകളാണ് സന്തോഷ് പുളിക്കൻ ഓർത്തെടുത്തത്.മാണി സാറിനോട് മത്സരിച്ച് പരാജയപ്പെട്ട ഉഴവൂർ വിജയൻ പത്രപ്രവർത്തകരോട് പറഞ്ഞത് ഞാൻ ഓട്ടോയിടിച്ചല്ല മറിച്ച് ബി എം സബ്ളിയു ഇടിച്ചാണ് മരിച്ചതെന്നാണ്.
സന്തോഷ് പുളിക്കനും അദ്ദേഹത്തിൻ്റെ പരാജയത്തിൽ ആഹ്ളാദിക്കുകയാണ്.കാരണം ഞാൻ തോറ്റത് കണ്ട ആപ്പ ഊപ്പയോടൊന്നുമല്ല പ്രിയങ്ക ഗാന്ധിയോടാണ്.ഇന്ത്യ മുഴുവൻ എന്നെ ഇനി അറിയും എന്നാണ് സന്തോഷ് പുളിക്കൻ്റെ ഭാഷ്യം.
കെട്ടി വയ്ക്കാനുള്ള 25000 രൂപാ മുതൽ തെരെഞ്ഞെടുപ്പ് പ്രചാരണത്തിൽ വരെ നാട്ടുകാർ എന്നെ സഹായിച്ചിരുന്നു. ഇത്തവണ മീഡിയാ അക്കാഡമിയിലെ പത്ര സമ്മേളനത്തിന് ശേഷം പല വലിയ ചാനലുകളും അഭിമുഖം ചോദിച്ച് വിളിച്ചിരുന്നു.
ഞാൻ അവർക്ക് അഭിമുഖം കൊടുക്കുകയും അവരത് വൻ പ്രാധാന്യത്തോടെ പ്രസിദ്ധികരിക്കുകയും ചെയ്തു. അതിൻ്റെ ഗുണം വോട്ടിലുമുണ്ടായെന്നാണ് സന്തോഷ് പുളിക്കൻ്റ പക്ഷം.
ഓട്ടോ ചിഹ്നമായി സ്വീകരിച്ചതിനാൽ ഓട്ടോ തൊഴിലാളികളും വ്യാപകമായി തന്നെ പിന്തുണച്ചിട്ടുണ്ട് .മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളോട് ജനങ്ങൾക്കുണ്ടായ വിമുഖതയാണ് തന്നെ പോലെയുള്ള സ്വതന്ത്ര സ്ഥാനാർത്ഥികളുടെ സ്വീകാര്യതയെന്നും സന്തോഷ് പുളിക്കൻ കണക്ക് കൂട്ടുന്നു.
കോട്ടയത്ത് കഴിഞ്ഞ പാർലമെൻറ് തെരെഞ്ഞെടുപ്പിൽ ഫ്രാൻസിസ് ജോർജിനെതിരെ മത്സരിച്ചതിൽ നിന്നും താനേറെ വളർന്നെന്നാണ് സന്തോഷ് പുളിക്കൻ്റെ പക്ഷം.
ഇനിയും തെരെഞ്ഞെടുപ്പുകളിൽ തൻ്റെ സാന്നിദ്ധ്യമുണ്ടാവുമെന്നാണ് മീഡിയാ അക്കാഡമിയിൽ നടന്ന വാർത്താ സമ്മേളനത്തിൽ സന്തോഷ് പുളിക്കൻ അഭിപ്രായപ്പെട്ടത് .
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.