മുംബൈ: മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പില്‍ എൻ.സി.പി ശരദ് പവാർ വിഭാഗം സ്ഥാനാർഥി ഫഹദ് അഹ്മദ് അണു ശക്തിനഗറില്‍ പരാജയപ്പെട്ടതിനു പിന്നാലെ വോട്ടിങ് മെഷീനെ കുറ്റപ്പെടുത്തി ബോളിവുഡ് നടി സ്വര ഭാസ്കർ.
വാശിയേറിയ മത്സരത്തിനൊടുവില്‍ അജിത് പവാർ വിഭാഗം സ്ഥാനാർഥി മുൻമന്ത്രി നവാബ് മാലിക്കിന്റെ മകള്‍ സന മാലിക്കാണ് മണ്ഡലത്തില്‍ ജയിച്ചത്. തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പാണ് സമാജ്‌വാദി പാർട്ടി യുവജന വിഭാഗം സംസ്ഥാന പ്രസിഡന്റായിരുന്നു ഫഹദ്എൻ.സി.പിയിലെത്തുന്നത്. ആദ്യ റൗണ്ടുകളില്‍ കൃത്യമായി ലീഡുണ്ടായിരുന്ന ഫഹദ് ഒടുവില്‍ പിന്നാക്കം പോയതില്‍ കൃത്രിമം നടന്നെന്ന സംശയമാണ് സ്വര ഉന്നയിക്കുന്നത്.
നേരത്തെ, ശിവസേന ഉദ്ധവ് വിഭാഗം നേതാവ് സഞ്ജയ് റാവുത്തും തെരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നെന്ന ആരോപണവുമായി രംഗത്തുവന്നിരുന്നു. തെരഞ്ഞെടുപ്പില്‍ ബി.ജെ.പി നേതൃത്വത്തിലുള്ള മഹായുതി സഖ്യം രാഷ്ട്രീയ നിരീക്ഷകരെയും പോലും അമ്പരപ്പിക്കുന്ന വിജയമാണ് നേടിയത്. 232 സീറ്റുകളിള്‍ മഹായുതി സഖ്യം മുന്നേറി നിൽക്കുന്നു
കോണ്‍ഗ്രസ്, എൻ.സി.പി ശരദ് പവാർ, ശിവസേന ഉദ്ധവ് പാർട്ടികളുടെ സഖ്യമായ മഹാവികാസ് അഘാഡി 51 സീറ്റുകളിലേക്ക് ചുരുങ്ങി. മാന്ത്രിക സംഖ്യയായ 145ഉം കടന്ന് വലിയ ഭൂരിപക്ഷം നേടിയാണ് മഹായുതി സഖ്യം അധികാര തുടർച്ച നേടുന്നത്.
'അണുശക്തി നിയമസഭാ മണ്ഡലത്തില്‍ എൻ.സി.പി ശരദ് വിഭാഗത്തിന്‍റെ ഫഹദ് അഹ്മദ് വ്യക്തമായ ലീഡ് നിലനിർത്തിയിട്ടും 17, 18, 19 റൗണ്ടിനു പിന്നാലെ 99 ശതമാനം ചാർജുള്ള ഇലക്‌ട്രോണിക് വോട്ടിങ് മെഷീൻ ഓപ്പണാകുകയും ബി.ജെ.പി പിന്തുണയുള്ള എൻ.സി.പി അജിത് വിഭാഗം സ്ഥാനാർഥി ലീഡ് നേടുകയും ചെയ്തു.
ഒരു ദിവസം മുഴുവൻ വോട്ട് രേഖപ്പെടുത്തിയ മെഷീനീല്‍ എങ്ങനെയാണ് 99 ശതമാനം ചാർജുണ്ടാകുക? 99 ശതമാനം ചാർജുള്ള വോട്ടിങ് മെഷിനീലെ വോട്ടുകളെല്ലാം ബി.ജെ.പിക്കും സഖ്യത്തിനും ലഭിക്കുന്നത് എന്തുകൊണ്ടാണ്?' -സ്വര ഭാസ്കർ എക്സില്‍ കുറിച്ചു.
വിദ്യാർഥി പ്രസ്ഥാനത്തില്‍ സജീവമായിരുന്ന ഫഹദ് അഹമ്മദ് 2022ലാണ് സമാജ്‌വാദി പാർട്ടിയില്‍ ചേർന്നത്. പിന്നാക്കസമുദായങ്ങളിലെ വിദ്യാർഥികള്‍ക്ക് ഫീസിളവ് ആവശ്യപ്പെട്ട് നടന്ന പ്രക്ഷോഭത്തിലും പൗരത്വ (ഭേദഗതി) നിയമത്തിനെതിരേയുള്ള പ്രതിഷേധത്തിലും ഫഹദ് പങ്കെടുത്തിരുന്നു.
അവിടെ നിന്നാണ് സ്വര ഭാസ്‌കറുമായി പരിചയപ്പെടുന്നതും ഇരുവരും പ്രണയത്തിലാകുന്നതും. കഴിഞ്ഞവർഷമായിരുന്നു ഇരുവരുടെയും വിവാഹം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.