പാലക്കാട്: ഉപതിരഞ്ഞെടുപ്പിനായി ട്രോളി ബാഗില്‍ കള്ളപ്പണം എത്തിച്ചെന്ന് ആരോപിച്ച് വനിതാ നേതാക്കള്‍ താമസിച്ചിരുന്ന മുറിയില്‍ അർദ്ധരാത്രി പൊലീസ് പരിശോധന നടത്തിയത് വൻ വിവാദമായിരുന്നു.
പാലക്കാട് നഗരത്തിലെ കെ.പി.എം റീജൻസി ഹോട്ടലില്‍ ബിന്ദുകൃഷ്ണയും ഷാനിമോള്‍ ഉസ്മാനും തങ്ങിയ മുറിയിലായിരുന്നു റെയ്ഡ്.നീല ട്രോളി ബാഗില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഹോട്ടലില്‍ പണം എത്തിച്ചുവെന്ന ആരോപണത്തില്‍ ഉറച്ച് നില്‍ക്കുകയാണ് സിപിഎമ്മും ബിജെപിയും. സംഭവം ചർച്ചയായതിന് പിന്നാലെ നടൻ ഗിന്നസ് പക്രു ഫേസ്ബുക്കിലിട്ട ഒരു പോസ്റ്റും അതിന് മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാർത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ നല്കിയ മറുപടിയുമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.
സ്യൂട്ട് കേസ് പിടിച്ചുനില്‍ക്കുന്ന ഫോട്ടോയാണ് ഗിന്നസ് പക്രു പോസ്റ്റ് ചെയ്തത്. നൈസ് ഡേ എന്ന അടിക്കുറിപ്പോടെയായിരുന്നു പോസ്റ്റ്.
ഇതിനുതാഴെ 'കെ പി എമ്മില്‍ അല്ലല്ലോ' എന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ കമന്റ് ചെയ്തിട്ടുണ്ട്. ഇതിനുതാഴെ നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്.
'കെപിഎമ്മില്‍ ആണെങ്കില്‍ തന്നെ ആ 12 മുറിയില്‍ താമസിക്കരുത്', 'ഈ ബാഗ് ഒന്ന് പരിശോധിക്കണം', 'ഭാഗ്യം, നീല അല്ല', '
വേഗം മാറിക്കോ അണ്ണാ...ചന്ദ്രനില്‍ നിന്ന് ഒരുത്തൻ ഇറങ്ങിയിട്ടുണ്ട്', 'ട്രോളി ബാഗ്,ദൈവമേ പക്രു ചേട്ടനും ട്രോള്‍ തുടങ്ങി'- തുടങ്ങി നിരവധി കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.