ദില്ലി: ജഡ്ജിമാരെ അധിക്ഷേപിച്ചെന്ന കേസില്‍ അഭിഭാഷകന് തടവുശിക്ഷ വിധിച്ച് ഡല്‍ഹി ഹൈക്കോടതി.
ജഡ്ജിമാർക്കും കോടതിക്കും എതിരെ നിന്ദ്യമായ ഭാഷ ഉപയോഗിച്ച സംഭവത്തില്‍ അഭിഭാഷകൻ കുറ്റക്കാരനാണെന്ന് ജസ്റ്റിസുമാരായ പ്രതിഭ എം സിംഗ്, അമിത് ശർമ്മ എന്നിവരടങ്ങിയ ബെഞ്ച് കണ്ടെത്തി.സഞ്ജീവ് കുമാർ എന്ന അഭിഭാഷകനാണ് നാല് മാസത്തെ തടവ് ശിക്ഷ വിധിച്ചത്.
കോടതികളോടും നീതിന്യായ വ്യവസ്ഥയോടും ബഹുമാനമില്ലാത്ത അഭിഭാഷകൻ ക്ഷമാപണം നടത്തിയിട്ടില്ല. അദ്ദേഹത്തിന്റെ പെരുമാറ്റം കോടതികളെ അപകീർത്തിപ്പെടുത്തുന്നതാണ്. അഭിഭാഷകനായ ഒരാള്‍ ഇങ്ങനെ പെരുമാറിയാല്‍ ശിക്ഷിക്കാതെ വിടാനാകില്ലെന്നും കോടതി വ്യക്തമാക്കി.
വെർച്വല്‍ നടപടിക്രമങ്ങള്‍ക്കിടെ അഭിഭാഷകൻ ജഡ്ജിമാർക്കെതിരെ വ്യക്തിപരമായ പരാമർശങ്ങള്‍ നടത്തുകയും ചാറ്റ് ബോക്സില്‍ അവഹേളിക്കുന്ന അഭിപ്രായങ്ങളിടുകയും ചെയ്തെന്നാണ് പരാതി.
ശേഷം ഒരു ജഡ്ജി അഭിഭാഷകനെതിരെ സ്വമേധയാ കോടതിയലക്ഷ്യ കേസ് എടുക്കുകയായിരുന്നു. കോടതിയില്‍ വെച്ച് തന്നെ അഭിഭാഷകനെ കസ്റ്റഡിയിലെടുക്കാൻ കോടതി പൊലീസിനോട് ഉത്തരവിട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.