അണലി കടിച്ചു; മരണത്തിനോട് മല്ലിട്ട് രണ്ട് ദിവസം ആശുപത്രിയില്‍; ഒടുവില്‍ കീഴടങ്ങി
Sub-Editor 📩: dailymalayalyinfo@gmail.com
തിങ്കളാഴ്ച, നവംബർ 18, 2024
പാലക്കാട് : പാമ്പ് കടിയേറ്റ് ചികിത്സയില്‍ കഴിയുകയായിരുന്ന വയോധിക മരിച്ചു. കുത്തനൂര്‍ കരടിയമ്പാറ നെല്ലിക്കാട് വീട്ടില്‍ മീനാക്ഷിയാണ് (75) മരിച്ചത്.
വെള്ളിയാഴ്ച വൈകീട്ടാണ് വീട്ടുപരിസരത്തുവെച്ച് പാമ്പ് കടിച്ചത്. അണലി പാമ്പാണ് മീനാക്ഷിയെ കടിച്ചത്.പാലക്കാട് ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയാണ് ഇന്നലെ ഉച്ചത്തിരിഞ്ഞ് മരണത്തിന് കീഴടങ്ങിയത്.
ഭര്‍ത്താവ്: പരേതനായ കണ്ടു. മകന്: ഗുരുവായൂരപ്പന് . മരുമകള്‍: രമണി (നഴ്സ്, അവൈറ്റിസ് ആശുപത്രി, നെന്മാറ). സംസ്കാരം ഇന്ന് നടക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.