കൊച്ചി: എറണാകുളത്ത് സ്വകാര്യ ബസിലെ ഡ്രൈവർ സീറ്റില്‍ നിന്ന് താഴേക്ക് വീണതിന് പിന്നാലെ ബസ് നിയന്ത്രണം വിട്ട് അപകടം.
എറണാകുളം പത്തടിപ്പാലത്ത് ദേശീയപാതയില്‍ ഇന്നലെ വൈകിട്ട് ആറരയോടെയാണ് സംഭവം. അപകടത്തില്‍ രണ്ടുപേർക്ക് പരിക്കേറ്റു. ആലുവയില്‍ നിന്നും തോപ്പും പടി ഭാഗത്തേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തില്‍പെട്ടത്.ബസിനെ ബൈക്ക് യാത്രികൻ മറികടക്കാൻ ശ്രമിക്കുന്നതിനിടയിലാണ് അപകടം. ബൈക്ക് യാത്രികനെ ഇടിക്കാതിരിക്കാൻ ബസ് വെട്ടിക്കുന്നതിനിടെ ഡ്രൈവർ സീറ്റില്‍ നിന്ന് താഴേക്ക് വീഴുകയായിരുന്നു.
ഇതോടെ നിയന്ത്രണം വിട്ട് ബസ് ഡിവൈഡറിലൂടെ കയറി എതിർദിശയിലേക്ക് പോയി. ഇതിനിടയില്‍ ഡ്രൈവർ നിയന്ത്രണം ഏറ്റെടുത്താണ് വലിയ അപകടമൊഴിവാക്കിയതെന്നും യാത്രക്കാർ പറഞ്ഞു.
സംഭവം നടക്കുമ്പോള്‍ ബസില്‍ 20ലധികം യാത്രക്കാരാണുണ്ടായിരുന്നത്. ബസിലുണ്ടായിരുന്ന യാത്രക്കാർ സീറ്റില്‍ നിന്ന് ബസിനുള്ളിലേക്ക് വീണതല്ലാതെ മറ്റു പരിക്കുകളൊന്നുമില്ലെന്നും യാത്രക്കാർ പറഞ്ഞു. നിയന്ത്രണം വിട്ട ബസ് ഡിവൈഡർ മറികടന്ന് എതിർ ദിശയിലേക്ക് കടന്ന ശേഷം പരസ്യ ബോർഡിലും മരത്തിലുമിടിച്ചു നില്‍ക്കുകയായിരുന്നു.
ഇതേ സമയം പുറകിലെത്തിയ കാർ ബസിലിടിച്ചുകയറി. കാറിലുണ്ടായിരുന്ന രണ്ടു പേർക്കാണ് പരിക്കേറ്റത്. ഇവരുടെ പരിക്ക് ഗുരുതരമല്ല. അപകടത്തെ തുടർന്ന് റോഡില്‍ ഒരു മണിക്കൂറോളം ഗതാഗത കുരുക്കനുഭവപ്പെട്ടു.





.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.