മുംബൈ: സ്റ്റേഷനില്‍ എത്തിയിട്ടും വാതില്‍ തുറക്കാതെ ട്രെയിൻ. മുംബൈയിലെ ദാദർ സ്റ്റേഷനിലാണ് പ്ലാറ്റ് ഫോമിലുള്ളവർക്ക് ഉള്ളില്‍ കയറാനും ട്രയിനിനകത്തെ യാത്രക്കാർക്ക് പുറത്തിറങ്ങാനും സാധിക്കാതെ വന്നത്.
സംഭവത്തെ തുടർന്ന് ട്രെയിൻ മാനേജരായ ഗോപാല്‍ ധാകെയെ സെൻട്രല്‍ റെയില്‍വേ സസ്പെൻഡ് ചെയ്തു. ദാദർ സ്റ്റേഷനിലാണ് സംഭവം. ട്രെയിൻ രാവിലെ 10:05ന് ആണ് ദാദറില്‍ എത്തിയത്. ഒരു മിനിറ്റ് നിർത്തിയ ശേഷം വാതിലുകള്‍ തുറക്കാതെ 10:06ന് പുറപ്പെടുകയും ചെയ്തു.മുംബൈ സബർബൻ സെക്ഷനിലെ ടിറ്റ്വാല-സി.എസ്.എം.ടി എയർകണ്ടീഷൻഡ് ട്രെയിനിലാണ് വാതില്‍ തുറക്കാൻ ഗാർഡ് മറന്നത്. സ്റ്റേഷനില്‍ നിർത്തിയെങ്കിലും വാതിലുകളടച്ചതിനാല്‍ യാത്രക്കാർക്ക് ഇറങ്ങാനായില്ല. ട്രെയിൻ വീണ്ടും നീങ്ങാൻ തുടങ്ങിയതോടെ പരിഭ്രാന്തരായ യാത്രക്കാർ അടുത്ത സ്റ്റേഷനായ പരേലില്‍ ഇറങ്ങുകയായിരുന്നു.
'ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാൻ തങ്ങള്‍ ഉചിതമായ നടപടിയെടുക്കും', സെൻട്രല്‍ റെയില്‍വേ ഉദ്യോഗസ്ഥൻ പറഞ്ഞു. എയർകണ്ടീഷൻ ചെയ്ത ലോക്കല്‍ ട്രെയിനുകളില്‍ ഓട്ടോമാറ്റിക് ഡോർ ക്ലോസർ സിസ്റ്റമാണ് സജ്ജീകരിച്ചത്.
ഈ വാതിലുകളുടെ കണ്‍ട്രോള്‍ പാനല്‍ ട്രെയിൻ മാനേജരുടെ ക്യാബിനുമായി ബന്ധിപ്പിച്ചിട്ടുണ്ട്. ട്രെയിൻ മാനേജരാണ് വാതിലുകള്‍ തുറക്കുകയും അടയ്ക്കുകയും ചെയ്യേണ്ടത്. എന്നാല്‍ മാനേജർക്ക് ഗുരുതര വീഴ്ച സംഭവിക്കുകയായിരുന്നു.
തുടർന്ന് അന്വേഷണം നടത്തിയ അധികൃതർ മാനേജരെ ഉടൻതന്നെ സസ്പെൻഡ് ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.