മുംബൈ: മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പില്‍ ദഹാനു മണ്ഡലത്തില്‍ സിപിഎമ്മിന് വിജയം. വിനോദ് ഭിവ നിക്കോളെയാണ് വിജയിച്ചത്. 5133 വോട്ടിന്റെ ഭൂരിപക്ഷമാണ് വിനോദ് നേടിയത്.
ബിജെപിയുടെ മേധ വിനോദ് സുരേഷിനെയാണ് നിക്കോളെ പരാജയപ്പെടുത്തിയത്.സിപിഎമ്മിന്റെ സിറ്റിങ്ങ് സീറ്റാണിത്. 104702 വോട്ടാണ് വിനോദ് നിക്കോളെ നേടിയത്. പത്താം തവണയാണ് സിപിഎമ്മിന്റെ ജയം. മഹാരാഷ്ട്രയിലെ ഏറ്റവും ദരിദ്രനായ സ്ഥാനാര്‍ത്ഥിയാണ് വിനോദ് നിക്കോളെ. 2019ല്‍ 4,707 വോട്ടിനാണ് ബിജെപി സ്ഥാനാര്‍ത്ഥിയെ നിക്കോളെ പരാജയപ്പെടുത്തിയത്.
മണ്ഡലത്തിലെ തലസാരി പഞ്ചായത്ത് 58 വര്‍ഷമായി സിപിഎം ഭരണത്തിലാണ്. മുംബൈയില്‍ നിന്ന് ഏകദേശം 150 കിലോമീറ്റര്‍ വടക്കായി സ്ഥിതി ചെയ്യുന്ന ദഹാനു ഗുജറാത്ത് അതിര്‍ത്തിയോട് അടുത്തുള്ള പ്രദേശമാണ്. വാര്‍ളി ആദിവാസി പ്രക്ഷോഭം മുമ്പ് ജവഹര്‍ എന്നറിയപ്പെട്ടിരുന്ന ദഹാനുവിലാണ് നടന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.